- ക്വാറികള്‍ക്കുള്ള നിയമ ഭേദഗതിയാണ് പിണറായിയുടെ പുതിയ മുതലാളിത്ത സഹായ പരിപാടി. ക്വാറി നിയമം പരിഷ്‌കരിച്ചു കൊണ്ടുള്ള സംസ്ഥാന സര്‍ക്കാരിന്റെ നടപടി ഇതിനോടകം വലിയ വിമര്‍ശനങ്ങള്‍ക്കാണ് വഴിയൊരുക്കിയിരിക്കുന്നത്.
- പാരിസ്ഥിത ദുരന്തത്തിന്റെ നടുവില്‍ നില്‍ക്കുന്ന കേരളത്തെ കൂടുതല്‍ പാരിസ്ഥിതിക പ്രശ്‌നങ്ങളിലേക്ക് വലിച്ചിഴയ്ക്കുകയാണ് പുതിയ ഉത്തരവിലൂടെ.
പാവപ്പെട്ടവന്റെ പാര്‍ട്ടി എന്ന് അവകാശപ്പെടുന്ന ഇടതുപക്ഷ സര്‍ക്കാര്‍. അധികാരത്തില്‍ എത്തിയാല്‍ പാവപ്പെട്ടവര്‍ക്ക് ഏറെ ഗുണം ലഭിക്കുമെന്ന് ഏവരും പ്രതീക്ഷിച്ച് അധികാരത്തില്‍ കയറ്റിയ സര്‍ക്കാര്‍. എന്നാല്‍ കാണിക്കുന്നതോ മുതലാളിത്തം. പിണറായി സര്‍ക്കാര്‍ അധികാരം ഏറ്റെടുത്ത് ഇത്രയും കാലമായിട്ടും നിര്‍ധനരായ പാവപ്പെട്ടവര്‍ക്ക് എന്ത് നല്‍കി എന്ന് ചോദിച്ചാല്‍, ഓട്ടക്കാലണ എന്നതാണ് മറുപടി. പാവപ്പെട്ടവന് ഇത്രയധികം സംസ്ഥാനത്ത് ജീവിക്കാന്‍ പറ്റാത്ത അവസ്ഥ ഇതുവരെ ഉണ്ടായട്ടില്ല. ഏറെ ആവേശത്തോടെ പുതിയ മദ്യനയം പ്രഖ്യാപിച്ചെങ്കിലും തികച്ചും ബാറ് മുതലാളിമാരെ സഹായിക്കാന്‍.
പാവപ്പെട്ട തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടപ്പെടും എന്നതിനാലാണ് യുഡിഎഫിന്റെ മദ്യനയം മാറ്റി എഴുതുന്നതെന്ന് പിണറായി സര്‍ക്കാര്‍ പറയുമ്പോള്‍, സത്യം കൊച്ചു കുട്ടികള്‍ക്ക് പോലും അറിയാവുന്നത് തന്നെ. പുതിയ മദ്യനയം ബാര്‍ മുതലാളിമാരെ സഹായിക്കാന്‍. ഇതിനായി ദേശീയ പാത പോലും അത് അല്ലാതെയായി. ബാര്‍ മുതലാളിമാര്‍ക്ക് ഇനി കോടികള്‍ കൊയ്യാം. എന്നിട്ടും ഇപ്പോഴും പിണറായി ഉറക്കെ വിളിച്ചു പറയുന്നതോ, തൊഴിലാളികളെ സഹായിക്കാന്‍ എന്ന്. കേള്‍ക്കുന്ന ആള്‍ക്കാര്‍ മണ്ടന്‍മാര്‍ അല്ലെന്ന് പിണറായി അധികം വൈകാതെ തിരിച്ചറയും എന്നത് മറ്റൊരു സത്യം.
ക്വാറികള്‍ക്കുള്ള നിയമ ഭേദഗതിയാണ് പിണറായിയുടെ പുതിയ മുതലാളിത്ത സഹായ പരിപാടി. ക്വാറി നിയമം പരിഷ്‌കരിച്ചു കൊണ്ടുള്ള സംസ്ഥാന സര്‍ക്കാരിന്റെ നടപടി ഇതിനോടകം വലിയ വിമര്‍ശനങ്ങള്‍ക്കാണ് വഴിയൊരുക്കിയിരിക്കുന്നത്. പുതിയ നടപടിക്രമം അനുസരിച്ച് റോഡ്, തോട്, നദികള്‍ വീടുകള്‍ തുടങ്ങിയവയില്‍ നിന്നും ദൂരപരിധി 50 മീറ്ററായി കുറച്ചിരിക്കുന്നു. നിലവില്‍ ഉണ്ടായിരുന്നത് 100 മീറ്റര്‍ ആയിരുന്നു. മാത്രമല്ല അനുമതിയുടെ കാലാവധി മൂന്ന് വര്‍ഷമായിരുന്നത് 5 വര്‍ഷമായി ഉയര്‍ത്തുകയും ചെയ്തിരിക്കുന്നു. ഇതില്‍ നിന്നും എന്താണ് മനസിലാക്കേണ്‍ത് എന്ന് പൊതുജനങ്ങള്‍ക്ക് അറിയാം. ക്വാറികള്‍ക്ക് സമീപം താമസിക്കുന്നവര്‍ക്ക് യാതൊരു മാനുഷിക പരിഗണനയും നല്‍കാതെയുള്ള സര്‍ക്കാര്‍ ഉത്തരവ്. പാവപ്പെട്ട ജനങ്ങളുടെ പാര്‍ട്ടിയുടെ ഉത്തരവ്.
പാരിസ്ഥിത ദുരന്തത്തിന്റെ നടുവില്‍ നില്‍ക്കുന്ന കേരളത്തെ കൂടുതല്‍ പാരിസ്ഥിതിക പ്രശ്‌നങ്ങളിലേക്ക് വലിച്ചിഴയ്ക്കുകയാണ് പുതിയ ഉത്തരവിലൂടെ. പാരിസ്ഥിതിക സന്തുലിതാവസ്ഥയ്ക്കും, ഒപ്പം മനുഷ്യര്‍ക്കും ഒരുപോലെ പ്രശ്‌നങ്ങള്‍ ശ്രിഷ്ഠിക്കുന്നവയാണ് കരിങ്കല്‍ ക്വാറികള്‍ എന്ന് അറിഞ്ഞിട്ടും ക്വാറി മുതലാളിമാരെ സഹായിക്കാന്‍ ക്വാറി നിയമങ്ങളില്‍ ഇത്തരം ഇളവുകള്‍ ശ്രിഷ്ഠിച്ച് കൂടെ നിര്‍ത്താനാണ് സര്‍ക്കാരിന്റെ തീരുമാനം. എതിര്‍ക്കുന്നവരെ അടിച്ചമര്‍ത്താനും പിണറായി സര്‍ക്കാരിന് മടിയില്ല.
Post Your Comments