KeralaLatest NewsNews

വിവാഹത്തട്ടിപ്പിന് അറസ്റ്റിലായ യുവതി വൈപ്പിനില്‍ നിന്ന് ഏഴരലക്ഷം തട്ടിയതായി പരാതി

വൈപ്പിൻ: വിവാഹ തട്ടിപ്പിന് വിവാഹ വേദിയില്‍ നിന്ന് അറസ്റ്റിലായ യുവതി വൈപ്പിൻ സ്വദേശിയിൽ നിന്ന് സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്‌ത്‌ ഏഴരലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. കൊട്ടാരക്കര ആക്കല്‍ ഇളമാട് ഷാബു വിലാസത്തില്‍ ശാലിനിക്കെതിരെ ഓച്ചന്തുരുത്ത് സ്വദേശി സജീവാണ് പരാതി നൽകിയിരിക്കുന്നത്.

ഹൈക്കോടതിയില്‍ പ്യൂണ്‍, ക്ലര്‍ക്ക്‌ തസ്തികകളില്‍ ഒന്നില്‍ ജോലി ശരിയാക്കാമെന്ന് വാഗ്‌ദാനം ചെയ്‌തായിരുന്നു തട്ടിപ്പ്. സജീവിന്റെയും കുടുംബാംഗങ്ങളുടെയും ഒരു ബന്ധുവിന്റെയും പക്കല്‍ നിന്ന് ഒന്നര ലക്ഷം രൂപ വീതമാണ് യുവതി വാങ്ങിയത്. ഇതിനു ശേഷം മുങ്ങിയ യുവതിയെ വിവാഹത്തട്ടിപ്പ് കേസിൽ പന്തളം പോലീസ് അറസ്റ്റ് ചെയ്തതോടെയാണ് ഇവർ സത്യം അറിയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button