കശ്മീർ: ശ്രീനഗറിൽ പോലീസ് ഉദ്യോഗസ്ഥനെ ജനക്കൂട്ടം മർദ്ദിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ അപലപിച്ച് ജമ്മു കശ്മീർ മുഖ്യമന്ത്രി മെഹബൂബ മുഫ്തി.പോലീസ് പെരുമാറ്റത്തിൽ പരമാവധി നിയന്ത്രണം പുലർത്തുന്നുണ്ട്. അവരോട് പ്രതികരിക്കേണ്ടത് ഇങ്ങനെയല്ലെന്ന് മെഹബൂബ മുഫ്തി അഭിപ്രായപ്പെട്ടു . കശ്മീരി സുരക്ഷാ സേനയുടെ ക്ഷമ പരീക്ഷിക്കുന്ന നടപടികൾ പാടില്ല. കശ്മീരിലെ ജനങ്ങളുടെ ജീവനു സുരക്ഷ ഒരുക്കുന്നതിനാണ് കൊല്ലപ്പെട്ട പോലീസ് ഉദ്യോഗസ്ഥൻ അവിടെയെത്തിയത്. നിലപാട് മയപ്പെടുത്താൻ ഇനിയും സമയമുണ്ടെന്നും മുഖ്യമന്ത്രി ജനങ്ങളോട് പറഞ്ഞു.
കശ്മീരിലെ വിഘടനവാദി നേതാവായ മിർവയ്സ് ഉമർ ഫാറൂഖിന്റെ സുരക്ഷാ ചുതലയുണ്ടായിരുന്ന ഡപ്യൂട്ടി എസ്പി മുഹമ്മദ് അയൂബ് പണ്ഡിറ്റിനെയാണു ശ്രീനഗറിലെ നൗഷേരയിൽ ജനക്കൂട്ടം മർദ്ദിച്ചു കൊലപ്പെടുത്തിയത്. ഇന്നു പുലർച്ചെയായിരുന്നു സംഭവം.
Post Your Comments