കോട്ടയം: കേന്ദ്ര സര്‍ക്കാരിന്റേത് കര്‍ഷക ദ്രോഹ നയങ്ങള്‍ ആണെന്ന് പ്രതിഷേധിച്ച് കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ കേരള കോണ്‍ഗ്രസ്-എം പ്രവര്‍ത്തകര്‍ ട്രെയിന്‍ തടയല്‍ സമരം നടത്തി. ചെയര്‍മാന്‍ കെ.എം.മാണി പ്രതിഷേധം ഉദ്ഘാടനം ചെയ്തു.
കര്‍ഷകരുടെ ബാങ്ക് വായ്പകള്‍ എഴുതി തള്ളുക, കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് കുറഞ്ഞ താങ്ങുവില പ്രഖ്യാപിക്കുക, രാജ്യാന്തര വാണിജ്യ കരാറുകളിലെ കര്‍ഷക ദ്രോഹ വ്യവസ്ഥകള്‍ ഒഴിവാക്കുക തുടങ്ങി നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം. ശബരി എക്‌സ്പ്രസാണ് പ്രതിഷേധക്കാര്‍ തടഞ്ഞത്.
Post Your Comments