കോട്ടയം: മകള്‍ക്ക് ക്യാന്‍സര്‍, ഭാര്യ വാഹനാപകടത്തില്‍ അബോധാവസ്ഥയില്‍. ഇങ്ങനെയൊരു അവസ്ഥയുണ്ടായാല്‍ എങ്ങനെ ഒരു ഗൃഹനാഥന്‍ താങ്ങും. ഇവിടെ എല്ലാ ധൈര്യവും സംഭരിച്ച് നെട്ടോട്ടമോടുകയാണ് ജോസഫ് എന്ന യുവാവ്. കോട്ടയം കോതനെല്ലൂര്‍ സ്വദേശി ജോസഫിനാണ് ഇങ്ങനെയൊരു ദുരിതം ഉണ്ടായത്.
ഭാര്യ ഷെര്‍ളിക്കും ജോസഫിനും രണ്ട് പെണ്‍മക്കളാണ്. സാധാരണ ഒരു ജീവിതമായിരുന്നു ഇവരുടേത്. മൂത്തമകള്‍ ക്യാന്‍സര്‍ പിടിയിലാണ്. ആ സത്യത്തോടു പൊരുത്തപ്പെടാന്‍ തന്നെ കുറെ ദിവസങ്ങളെടുത്തു. എല്ലുകളെ ബാധിക്കുന്ന ക്യാന്‍സര്‍. പിന്നെ, മകളുടെ ചികിത്സയ്ക്കായി ജോസഫും ഷേര്‍ളിയും നെട്ടോട്ടമോടി. 21-കാരിയായ മകള്‍ ഇപ്പോള്‍ തിരുവനന്തപുരം റീജണല്‍ ക്യാന്‍സര്‍ സെന്ററിലെ ചികിത്സയിലാണ്.
മകളുടെ ചികിത്സയ്ക്കായി പണം കണ്ടെത്താനുള്ള ജോസഫിന്റെ കഷ്ടപ്പാടുകള്‍ക്കു താങ്ങും ആശ്വാസവുമായിരുന്നു ഭാര്യ ഷേര്‍ളി. എന്നാല്‍, കഴിഞ്ഞ മേയ് 27നാണ് ആ ദുരന്തം ഉണ്ടായത്. നമ്പ്യാകുളം ജംഗ്ഷനിലൂടെ നടന്നുപോകുമ്പോള്‍ അമിതവേഗത്തിലെത്തിയ ഒരു ബൈക്ക് ഷേര്‍ളിയെ ഇടിച്ചു തെറിപ്പിച്ചു.
റോഡരികിലെ സ്ലാബില്‍ തലയടിച്ചുവീണ ഷേര്‍ളിയെ ആദ്യം കോട്ടയം മെഡിക്കല്‍ കോളജിലേക്കും പിന്നീട് വൈക്കം ഇന്‍ഡോ -അമേരിക്കന്‍ ആശുപത്രിയിലേക്കും മാറ്റി. എന്നാല്‍, ആഴ്ചകള്‍ പിന്നിട്ടിട്ടും ബോധം വീണ്ടെടുക്കാനായിട്ടില്ല. പ്രതീക്ഷ കൈവിടാതെ ചികിത്സ തുടരുകയാണ്. മരുന്നിനും ചികിത്സയ്ക്കും നല്ലൊരു തുക ആവശ്യമാണ്. ഒരു പ്രൈവറ്റ് കമ്പനിയിലെ മാര്‍ക്കറ്റിംഗ് വിഭാഗത്തില്‍ ജോലി ചെയ്യുകയാണ് ജോസഫ്.
ആരെങ്കിലും സഹായത്തിനെത്തുമെന്ന പ്രതീക്ഷയിലാണ് ഈ കുടുംബം. സഹായം deepika charitable trust നും south indian bank ന്റെ കോട്ടയം ശാഖയിലുള്ള അക്കൗണ്ടിലേക്കും അയയ്ക്കാം. അക്കൗണ്ട് നമ്പര്‍ 00370730 00003036 IFSC Code SIBL 0000037. ഫോണ്‍ നമ്പര്‍ 9349599068
Post Your Comments