മുംബൈ : ഇന്ത്യയിലെ ഏറ്റവും ചിലവേറിയ നഗരം എന്ന ബഹുമതി ഇനി മുംബൈയ്ക്ക്. ലോകത്തിലെ ചിലവേറിയ നഗരങ്ങളില്‍ 57ആം സ്ഥാനമാണ് മുംബൈയ്ക്ക്. ഈ രംഗത്തെ ആഗോള കമ്പനിയായ ‘മെര്‍സേഴ്‌സ്’ നടത്തിയ സര്‍വേയിലാണ് ഇന്ത്യയിലെ ഏറ്റവും ചിലവേറിയ നഗരമായി മുംബൈയെ തിരഞ്ഞെടുത്തത്. ന്യൂഡല്‍ഹിയാണ് രണ്ടാം സ്ഥാനത്ത്. ലോകറാങ്കില്‍ 99ആം സ്ഥാനത്താണ് ഡല്‍ഹി.
ചെന്നൈ, ബാംഗ്ലൂര്‍, കൊല്‍ക്കത്ത എന്നീ നഗരങ്ങളാണ് ചിലവേറിയ മറ്റ് ഇന്ത്യന്‍ നഗരങ്ങള്‍. ജനങ്ങളുടെ ജീവിതരീതി, ഭക്ഷണം, പാര്‍പ്പിടം എന്നിവയെ അടിസ്ഥാനമാക്കിയാണ് മെര്‍സേഴ്‌സ് സര്‍വേ നടത്തിയത്. നോട്ട് നിരോധനത്തെതുടര്‍ന്ന് റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ ഉണ്ടായ തളര്‍ച്ച മെട്രോപൊളിറ്റന്‍ നഗരങ്ങളായ മുംബൈയിലും ഡല്‍ഹിയിലും വീട്ട് വാടക കുതിച്ചുയരുന്നതിന് കാരണമായി. മുംബൈയില്‍ നാണയപ്പെരുപ്പം നാലില്‍ നിന്നും 5.57 ശതമാനത്തിലേക്കാണ് ഉയര്‍ന്നത്. ഭക്ഷണ സാധനങ്ങള്‍ക്കെല്ലാം വിലവര്‍ദ്ധിച്ചതും ‘ചിലവേറിയ നഗരം’ എന്ന ബഹുമതിയ്ക്ക് മുംബൈയ് നഗരത്തെ അര്‍ഹമാക്കി.
Post Your Comments