Latest NewsNewsIndia

ജാ​​ദ​​വിന്‍റെ ദയാഹര്‍ജി കെട്ടിച്ചമച്ചതെന്ന്‍ സംശയം : വ്യാജ പ്രചരണവുമായി എത്തരുതെന്ന് പാകിസ്താന് ഇന്ത്യയുടെ മുന്നറിയിപ്പ്

ന്യൂഡല്‍ഹി: വ​​ധ​​ശി​​ക്ഷ​​ക്ക്​ വി​​ധി​​ക്ക​​​പ്പെ​​ട്ട്​ പാ​​ക്​ ജ​​യി​​ലി​​ല്‍ ക​​ഴി​​യു​​ന്ന നാവികസേനാ ഉദ്യോഗസ്ഥന്‍ കു​​​ല്‍​​ഭൂ​​ഷ​​ണ്‍ ജാ​​ദ​​വിന്‍റെ ദയാഹര്‍ജി കെട്ടിച്ചമച്ചതാണോ എന്ന് സംശയിക്കുന്നതായി ഇന്ത്യ. അന്താരാഷ്ട്ര കോടതിയെ തെറ്റിദ്ധരിപ്പിക്കാന്‍ വ്യാജ പ്രചരണവുമായി എത്തരുതെന്ന് ഇന്ത്യ പാകിസ്താന് മുന്നറിയിപ്പ് നല്‍കി.

ജാദവിനെ കാണാന്‍ ഇതുവരെ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ പാകിസ്താന്‍ അനുവദിച്ചിട്ടില്ല. ഇപ്പോള്‍ പറയുന്ന ദയാഹര്‍ജി വ്യാജമാണോ എന്ന് സംശയിക്കുന്നുവെന്നും കേസില്‍ ജാദവിന്‍റെ നീതി ഉറപ്പാക്കാനുള്ള നടപടികളുമായി മുന്നോട്ടുപോകുമെന്നും വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.

വ്യാഴാഴ്ച വൈകീട്ടാണ് കു​​​ല്‍​​ഭൂ​​ഷ​​ണ്‍ ജാ​​ദ​​വ്​ കു​​റ്റ​​സ​​മ്മ​​തം ന​​ട​​ത്തു​​ന്നതെന്ന് അവകാശപ്പെടുന്ന ര​​ണ്ടാ​​മ​​ത്തെ വി​​ഡി​​യോ​​ പാക് സൈ​​ന്യം പു​​റ​​ത്തു​​വി​​ട്ടത്. പാ​​കി​​സ്​​​താ​​നി​​ല്‍ ചാ​​ര​​വൃ​​ത്തി, തീ​​വ്ര​​വാ​​ദ പ്ര​​വ​​ര്‍​​ത്ത​​നം തു​​ട​​ങ്ങി​​യ​​വ​​യി​​ല്‍ താ​​ന്‍ ഏ​​ര്‍​​പെ​​ട്ടി​​രു​​ന്ന​​താ​​യി സ​​മ്മ​​തി​​ച്ച ജാ​​ദ​​വ്,​ അ​​തു​​വ​​ഴി ജീ​​വ​​നും സ്വ​​ത്തി​​ലും ഉ​​ണ്ടാ​​യ ന​​ഷ്​​​ട​​ത്തി​​ല്‍ ഖേ​​ദം പ്ര​​ക​​ടി​​പ്പി​​ക്കു​​ന്ന​​താ​​യും അധികൃതര്‍ അ​​റി​​യി​​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button