വാഷിംഗ്ടണ്‍ : മാംസ ഇറക്കുമതിയ്ക്ക് അമേരിക്കയില്‍ നിരോധനം ഏര്‍പ്പെടുത്തി. ബ്രസീലില്‍ നിന്നുള്ള മാംസഉത്പ്പന്നങ്ങളാണ് യു.എസ് താല്‍ക്കാലികമായി നിരോധിച്ചത്. അമേരിക്കന്‍ വിപണിയിലേയ്ക്ക് ഇറക്കുമതി ചെയ്യുന്ന സുരക്ഷിതമല്ലാത്ത ഭക്ഷ്യോത്പ്പന്നങ്ങള്‍ തടയുന്നതിന്റെ ഭാഗമായാണ് നിരോധനം.
കഴിഞ്ഞ മാര്‍ച്ചില്‍ നിരവധി രാജ്യങ്ങള്‍ ബ്രസീലില്‍ നിന്നുള്ള മാംസ ഇറക്കുമതി നിരോധിച്ചിരുന്നു. എന്നാല്‍ യു.എസ് അന്ന് നിരോധിച്ചിരുന്നില്ല. എന്നാല്‍ ഭക്ഷ്യസുരക്ഷാ പരിശോധനയില്‍ ബ്രസിലില്‍ നിന്നും കൊണ്ടുവരുന്ന മാംസ ഉത്പ്പന്നങ്ങള്‍ ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അമേരിക്കയുടെ നടപടി.
Post Your Comments