ന്യൂഡല്‍ഹി: രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിൽ നിന്ന് ബി.സി.സി.ഐയ്ക്ക് 2694 കോടി രൂപ ലഭിക്കും. ലണ്ടനിൽ ചേർന്ന ഐസിസി വാർഷിക ജനറൽബോഡിയിലാണ് തീരുമാനം ഉണ്ടായത്.
ഇപ്പോള്‍ ഉളളതിനെക്കാള്‍ ആയിരംകോടി കുറവായിരുന്നു ആദ്യം നല്‍കാന്‍ ഐസിസി തീരുമാനിച്ചത്. എന്നാല്‍ ഇന്ത്യ ക്രിക്കറ്റിന്റെ ഏറ്റവും വലിയ മാർക്കറ്റിങ് വേദിയാണ് എന്ന് ബിസിസിഐ വക്താക്കള്‍ വാദം ഉയര്‍ത്തി. തുടര്‍ന്നാണ് തുക ഉയര്‍ത്താന്‍ യോഗം തീരുമാനിച്ചത്.
പുതിയ വരുമാന വിനിയോഗ രീതിയനുസരിച്ച് ഇന്ത്യയ്ക്ക് ഇംഗ്ലണ്ടിനേക്കാൾ 1769 കോടി രൂപ കൂടുതൽ ലഭിക്കും. ഓസ്ട്രേലിയ, പാക്കിസ്ഥാൻ, വെസ്റ്റ് ഇൻഡീസ്, ന്യൂസീലൻഡ്, ശ്രീലങ്ക, ബംഗ്ലദേശ് എന്നീ രാജ്യങ്ങളിലെ ക്രിക്കറ്റ് ബോർഡുകൾക്ക് 851 കോടി രൂപയും സിംബാംബ്‌വെയ്ക്ക് 625 കോടി രൂപയും ലഭിക്കും.
Post Your Comments