തിരുവനന്തപുരം: പനി നിയന്ത്രണ വിധേയമാണെന്ന സംസ്ഥാന സര്‍ക്കാരിന്റെ അവകാശ വാദത്തിനിടയിലും കേരളത്തില്‍ പനിച്ചൂട് കുറയുന്നില്ല. ഇന്ന് ഒരുവയസുകാരനടക്കം അഞ്ച് മരണമാണ് സംസ്ഥാനത്തുണ്ടായത്. ഇന്ന് രാവിലെയാണ് പാലക്കാട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഒരു വയസുകാരന്‍ മരിച്ചത്.തൃശൂര്‍ ജില്ലയില്‍ ബിനിത, വത്സ, സുജാത എന്നിവരാണ് മരിച്ചത്.
മലപ്പുറത്തു ഒരു മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതുവരെ കേരളത്തിൽ ചികിത്സ തേടിയത് കാൽ ലക്ഷത്തോളം പേരാണ്. തിരുവനന്തപുരത്തും മലപ്പുറത്തുമാണ് കൂടുതല്‍ പേര്‍ പനി ബാധിച്ച് ചികിത്സ തേടിയത്.പനി പടര്‍ന്നു പിടിക്കുന്ന പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ഇന്ന് വൈകുന്നേരം സര്‍വകക്ഷി യോഗം വിളിച്ചിടുണ്ട്. ഇന്ന് ഓരോ ജില്ലകളിലും ഓരോ മന്ത്രിമാരുടെയും അധ്യക്ഷതയില്‍ സര്‍ക്കാര്‍ പ്രത്യേക യോഗവും വിളിച്ചിട്ടുണ്ട്.
Post Your Comments