Latest NewsKeralaNews

ഐസിസ് ബന്ധമുള്ള തീവ്രന്മാരെ സംരക്ഷിക്കുന്നവരിൽ പോലീസും; ഡി.വൈ.എസ് .പി, സി.ഐ റാങ്കിൽ ഉള്ള ആറുപേർ നിരീക്ഷണത്തിൽ

മലപ്പുറം: തുടർച്ചയായി മത പരിവർത്തന വിവാദവും ഐസിസ് ബന്ധ ആരോപണവും ഉണ്ടാകുന്ന സാഹചര്യത്തിൽ ഇപ്പോൾ പുതിയ വിവരങ്ങൾ വെളിപ്പെടുന്നു ഹാദിയ കേസിൽ പെൺകുട്ടിയെ രക്ഷിക്കാനുള്ള യാതൊരു നടപടിയും സ്ഥലത്തെ ചില പൊലീസ് ഉദ്യോഗസ്ഥര്‍ ചെയ്തില്ലെന്നാണ് ആരോപണം.മലപ്പുറം, പാലക്കാട് ജില്ലയിലെ മൂന്ന് ഡിവൈഎസ്പി മാരും 3 സിഐമാരും തീവ്ര നിലപാടുകാരെ പിന്തുണയ്ക്കുന്നുവെന്നാണ് അന്വേഷണ എജൻസിയുടെ കണ്ടെത്തൽ.

ഹാദിയ കേസില്‍ ഐസിസ് ബന്ധം ആരോപിക്കപ്പെട്ടതിനെ തുടർന്ന് എൻ ഐ എ കേസിൽ അന്വേഷണം നടത്തിയിരുന്നു.മൂന്ന് ഡിവൈഎസ്പിമാരും മൂന്ന് സിഐമാരും സംശയ നിഴലിലാണെന്ന് ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. സംസ്ഥാന ഇന്റലിജന്‍സ് മേധാവിയും ഇതിനെ ശരിവെച്ചെന്നാണ് റിപ്പോർട്ട്.പൊലീസ് ഉദ്യോഗസ്ഥരുടെ നടപടികളെ കേന്ദ്ര ഏജന്‍സികള്‍ വളരെ ഗൗരവത്തോടെയാണ് കാണുന്നത്.ആരോപണ വിധേയർക്കെതിരെ നടപടിയെടുക്കാതെ ഇവരെ പോലീസ് സഹായിച്ചതായും അതിനാലാണ് ഹാദിയയുടെ വിവാഹം വരെ കാര്യങ്ങൾ എത്തിയതെന്നുമാണ് കണ്ടെത്തൽ.

വേറെ മതം മാറ്റ കേസിലും ഇവർ ഇടപെട്ടതായാണ് സൂചന.കോട്ടയത്തുനിന്നും കാണാതായ പെണ്‍കുട്ടിയുടെ മതം മാറ്റവും സിറിയയിലേക്ക് കടത്താന്‍ ശ്രമമുണ്ടെന്ന അഛന്റെ പരാതിയുമാണ് സംഭവം കൂടുതല്‍ ഗൗരവത്തോടെ പരിശോധിക്കാന്‍ ഇടയാക്കിയത്.പാലക്കാട് ചെര്‍പ്പുളശ്ശേരിയിലെ ആതിരയെയും മലപ്പുറം പെരിന്തല്‍മണ്ണയിലെ അഖില്‍ അബ്ദുള്ളയെയും മതം മാറ്റിയത് ഇതേ സംഘമാണ്.

ഇന്റലിജന്‍സും നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസിയും നടത്തിയ അന്വേഷണത്തിലാണ് പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഇത്തരം ഞെട്ടിക്കുന്ന വിവരങ്ങൾ കണ്ടെത്തിയത്.തിരുവനന്തപുരത്തെ കരസേനാ ഉദ്യോഗസ്ഥയുടെ മകള്‍ അപര്‍ണയെ (21) മഞ്ചേരിയിലെ മതപഠനകേന്ദ്രമായ സത്യസരണിയില്‍ പൊലീസ് കണ്ടെത്തിയിരുന്നു. സത്യസരണിയെക്കുറിച്ചും നിരവധി ആരോപണങ്ങൾ നേരിടുന്ന സാഹചര്യത്തിൽ ഇവിടെ ഐ ബിയുടെ നിരീക്ഷണം ശക്തമാക്കിയതായാണ് റിപ്പോർട്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button