ദുബായ് : ഗതാഗതമേഖലയില്‍ ആര്‍ടിഎ വിപുലമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. പെരുന്നാളിനെ തുടര്‍ന്നാണ് ഗതാഗതക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരിയ്ക്കുന്നത്. മെട്രോ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍, ഉപഭോക്തൃ സേവനകേന്ദ്രങ്ങള്‍, പാര്‍ക്കിങ് മേഖലകള്‍ എന്നിവയുടെ സമയം പുനഃക്രമീകരിച്ചു.
പെരുന്നാള്‍ ഞായറാഴ്ചയാണെങ്കില്‍ മത്സ്യമാര്‍ക്കറ്റ്, ബഹുനില പാര്‍ക്കിങ് കേന്ദ്രങ്ങള്‍ എന്നിവ ഒഴികെയുള്ള മേഖലകളില്‍ ശനിമുതല്‍ ചൊവ്വവരെ പാര്‍ക്കിങ് സൗജന്യമായിരിക്കും. ബുധന്‍ മുതല്‍ ഫീസ് ഈടാക്കും. പെരുന്നാള്‍ തിങ്കളാഴ്ചയാണെങ്കില്‍ ശനിമുതല്‍ വെള്ളിവരെ ഈ മേഖലകളില്‍ പാര്‍ക്കിങ് സൗജന്യമായിരിക്കുമെന്നും മാര്‍ക്കറ്റിങ് ആന്‍ഡ് കോര്‍പറേറ്റ് കമ്യൂണിക്കേഷന്‍ ഡയറക്ടര്‍ മോസ അല്‍ മര്‍റി അറിയിച്ചു.
റെഡ്, ഗ്രീന്‍ ലൈനുകളില്‍ ഇന്നു പുലര്‍ച്ചെ 5.30 മുതല്‍ നാളെ പുലര്‍ച്ചെ 2.00വരെയും നാളെ രാവിലെ 10.00 മുതല്‍ ശനിയാഴ്ച പുലര്‍ച്ചെ രണ്ടുവരെയും സര്‍വീസ് ഉണ്ടായിരിക്കും. ശനിമുതല്‍ തിങ്കള്‍ വരെ പുലര്‍ച്ചെ 5.50 മുതല്‍ പിറ്റേന്നു പുലര്‍ച്ചെ 2.00 വരെയും. ശനി, ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ എക്സ്പ്രസ് മെട്രോ ഉണ്ടായിരിക്കില്ല. ദുബായ് ട്രാം ശനി മുതല്‍ വ്യാഴം വരെ രാവിലെ 6.30 മുതല്‍ രാത്രി 1.00 വരെയും നാളെ രാവിലെ 9.00 മുതല്‍ രാത്രി 1.00 വരെയുമാണ് സര്‍വീസ്.
അവധി ദിവസങ്ങളില്‍ ഗോള്‍ഡ് സൂഖ് ഉള്‍പ്പെടെയുള്ള പ്രധാന സ്റ്റേഷനുകള്‍ പുലര്‍ച്ചെ 5.00 മുതല്‍ രാത്രി 12.20 വരെ പ്രവര്‍ത്തിക്കും. അല്‍ ഗുബൈബ സ്റ്റേഷന്‍ പുലര്‍ച്ചെ 5.00 മുതല്‍ രാത്രി 12.28വരെ. സത്വ ഉള്‍പ്പെടെയുള്ള മറ്റു സ്റ്റേഷനുകള്‍: പുലര്‍ച്ചെ 5.00-രാത്രി 11.45 (റൂട്ട് സി-01 സര്‍വീസ് രാത്രിയും പകലും ഉണ്ടായിരിക്കും). ഖിസൈസ്: പുലര്‍ച്ചെ 5.00, രാത്രി 12.00 : അല്‍ഖൂസ് ഇന്‍ഡസ്ട്രിയല്‍ സ്റ്റേഷന്‍ :പുലര്‍ച്ചെ 5.00, രാത്രി 11.30 , ജബല്‍അലി സ്റ്റേഷന്‍: പുലര്‍ച്ചെ 5.00-, രാത്രി 12.00 : മെട്രോയുമായി ബന്ധപ്പെട്ട റാഷിദിയ, മാള്‍ ഓഫ് ദി എമിറേറ്റ്സ്, ഇബ്ന്‍ ബത്തൂത്ത, ബുര്‍ജ് ഖലീഫ, അബുഹെയ്ല്‍, ഇത്തിസലാത്ത് സ്റ്റേഷനുകളില്‍ പുലര്‍ച്ചെ 5.00 മുതല്‍ പിറ്റേന്നു പുലര്‍ച്ചെ 2.10വരെ. ട്രെയിനുകളുടെ സമയവുമായി ബന്ധിപ്പിച്ചാണിത്.
ഇന്റര്‍സിറ്റി ബസുകള്‍
അല്‍ ഗുബൈബ സ്റ്റേഷനില്‍നിന്നു ഷാര്‍ജ ജുബൈലിലേക്ക് രാത്രിയും പകലും സര്‍വീസ് ഉണ്ടായിരിക്കും. അബുദാബിയിലേക്ക് പുലര്‍ച്ചെ 4.30 മുതല്‍ രാത്രി 12.00 വരെയും. യൂണിയന്‍ സ്‌ക്വയര്‍: പുലര്‍ച്ചെ 4.30-രാത്രി 1.25, സബ്ക സ്റ്റേഷന്‍: രാവിലെ 6.15-രാത്രി 1.30, ദെയ്റ സിറ്റി സെന്റര്‍: പുലര്‍ച്ചെ 5.35-രാത്രി 11.30, കരാമ: രാവിലെ 6.10- രാത്രി 10.20, അല്‍ അഹ്ലി ക്ലബ് സ്റ്റേഷന്‍: പുലര്‍ച്ചെ 5.55-രാത്രി 10.15. ഷാര്‍ജ അല്‍ താവുന്‍ റൂട്ടില്‍ പുലര്‍ച്ചെ 5.30 മുതല്‍ രാത്രി 10.00 വരെയും അജ്മാന്‍ റൂട്ടില്‍ പുലര്‍ച്ചെ 4.27 മുതല്‍ രാത്രി 11.00 വരെയും ഫുജൈറ റൂട്ടില്‍ പുലര്‍ച്ചെ 5.30 മുതല്‍ രാത്രി 9.30 വരെയും ഹത്ത റൂട്ടില്‍ പുലര്‍ച്ചെ 5.30 മുതല്‍ രാത്രി 9.30വരെയും. സര്‍വീസ് ഉണ്ടാകും.
വാട്ടര്‍ ബസ്
മറീന മാള്‍, മറീന വോക്, മറീന ടെറസ്, മറീന പ്രൊമനേഡ് സ്റ്റേഷനുകള്‍ ഉച്ചയ്ക്ക് 12.00 മുതല്‍ രാത്രിവരെയാണു സര്‍വീസ്. വാട്ടര്‍ ടാക്സി: രാവിലെ 9.00-രാത്രി 10.00.
ദുബായ് ഫെറി
ഗുബൈബ, മറീന സ്റ്റേഷനുകളില്‍ രാവിലെ 11.00, 1.00, 3.00, 5.00, 6.30 എന്നീ സമയങ്ങളിലാണു സര്‍വീസ്. ദുബായ് വാട്ടര്‍ കനാല്‍ സ്റ്റേഷനുകളില്‍ രാവിലെ പത്തിനും പന്ത്രണ്ടിനും വൈകിട്ട് അഞ്ചരയ്ക്കും സര്‍വീസ് ഉണ്ടാകും. വാട്ടര്‍ കനാലില്‍നിന്നു ജെദ്ദാഫിലേക്ക് ഉച്ചയ്ക്ക് 12.05നും 2.05നും വൈകിട്ട് 7.35നുമാണ് സര്‍വീസ്.
ഇലക്ട്രിക് അബ്രകള്‍
ബുര്‍ജ് ഖലീഫ: വൈകിട്ട് 6.00-രാത്രി 11.30, മംസാര്‍: ഉച്ചയ്ക്ക് 2.00-രാത്രി 12.00. ബനിയാസ്, ദുബായ് ഓള്‍ഡ് സൂഖ് സ്റ്റേഷനുകളില്‍ രാവിലെ 10.00 മുതല്‍ ഉച്ചയ്ക്ക് 12.00വരെ.
Post Your Comments