Latest NewsNewsInternational

ഒടുവില്‍ അത് സംഭവിയ്ക്കുന്നു : ചൈനയില്‍ നായ ഇറച്ചി മേള ആരംഭിച്ചു

 

ബെയ്ജിങ്: ഒടുവില്‍ അതും സംഭവിച്ചു. ചൈനയില്‍ നായ ഇറച്ചി മേള. കേള്‍ക്കുമ്പോള്‍ എല്ലാവര്‍ക്കും അറപ്പുണ്ടാകുമെങ്കിലും ചൈനക്കാര്‍ക്ക് അത് ഒരു പ്രശ്‌നമേ അല്ല. ചൈനയിലെ പ്രസിദ്ധമായ നായ ഇറച്ചി മേള യുലിന്‍ നഗരത്തിലാണ് ആരംഭിച്ചത്. മേളയ്ക്ക് വിലക്കുണ്ടാകും എന്ന ഊഹാപോഹങ്ങള്‍ക്ക് ഇടയിലാണ് പ്രദേശവാസികള്‍ ഇത്തവണ വീണ്ടും പരിപാടി സംഘടിപ്പിച്ചത്.

രുചികരമായ വിഭവങ്ങള്‍ക്കായി ആയിരക്കണക്കിന് നായകളെയാണ് മേളയില്‍ കൊന്നൊടുക്കുന്നത്. മൃഗങ്ങളോടുള്ള ക്രൂരതയാണ് ഈ മേളയെന്ന് ആരോപിച്ച് സന്നദ്ധസംഘടനകള്‍ സജീവമായി രംഗത്തുണ്ട്. ജീവനോടെ നായകളുടെ തൊലിയുരിക്കുന്നതും തിളപ്പിച്ച വെള്ളത്തില്‍ മുക്കുന്നതുമെല്ലാം അവര്‍ ചൂണ്ടിക്കാട്ടുന്നു.

10 ദിവസം നീളുന്ന നായ ഇറച്ചി മേളയില്‍ 15000-ത്തോളം നായകളെ ഇറച്ചിക്കായി കൊല്ലുന്നു എന്നാണ് കണക്ക്. ലിച്ചി പഴവും ഇറച്ചിക്കൊപ്പമുള്ള പ്രധാന വിഭവമാണ്. യുലിന്‍ ലിച്ചി നായ ഇറച്ചി ആഘോഷമെന്നും ഈ മേള അറിയപ്പെടുന്നു.

ചൈനയില്‍ നായ ഇറച്ചിക്ക് പേരുകേട്ട യുലിനില്‍ പതിറ്റാണ്ടുകളായി മേള നടത്തിവരുന്നു. ഇന്ന് യുലിനിലെ പ്രധാന വിനോദസഞ്ചാര ആകര്‍ഷണം കൂടിയാണ് ഈ ആഘോഷം. വിവിധ ഇനത്തിലുള്ള വളര്‍ത്തുപക്ഷികള്‍, മത്സ്യങ്ങള്‍, പഴങ്ങള്‍, പച്ചക്കറികള്‍ തുടങ്ങിയവയും പ്രദര്‍ശനത്തില്‍ അണിനിരക്കുന്നു.
യുലിന്‍ ഭരണകൂടമാണ് നേരത്തെ പരിപാടി സംഘടിപ്പിച്ചിരുന്നത്. എന്നാല്‍ ലോകമെമ്പാടുമുള്ള മൃഗസംരക്ഷണ സംഘടനകളില്‍ നിന്നും പ്രമുഖ വ്യക്തികളില്‍ നിന്നും വലിയ വിമര്‍ശനങ്ങള്‍ നേരിടാന്‍ തുടങ്ങിയതോടെ പ്രാദേശിക ഭരണകൂടം മേള സംഘടിപ്പിക്കുന്നത് അവസാനിപ്പിച്ചു. ഇപ്പോള്‍ പ്രദേശത്തെ ഇറച്ചി വ്യാപാരികളും നാട്ടുകാരും ചേര്‍ന്നാണ് മേള നടത്തുന്നത്.

 

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button