ന്യൂഡൽഹി: ‘സ്മാർട് സിറ്റി’ പട്ടികയിൽ തിരുവനന്തപുരം ഒന്നാമത്. 30 നഗരങ്ങളെ പിന്തള്ളിയാണ് തലസ്ഥാന നഗരമായ തിരുവനന്തപുരം ഒന്നാമതായത്. ചത്തീസ്ഗഡിലെ നയാ റായ്പുർ രണ്ടാം സ്ഥാനത്ത് എത്തി. സ്മാർട് സിറ്റി മിഷന്റെ ഭാഗമായി ആകെ 90 നഗരങ്ങളെയാണ് കേന്ദ്ര സർക്കാർ വികസിപ്പിക്കുന്നത്.
സ്മാർട്സിറ്റി പദവി ലഭിച്ചതോടെ മെച്ചപ്പെട്ട ജീവിതസൗകര്യങ്ങൾ ഒരുക്കുന്നതിനും അടിസ്ഥാനസൗകര്യ വികസനത്തിനുമായി കേന്ദ്രം നൽകുന്ന 500 കോടിയുൾപ്പെടെ 1000 കോടിയുടെ നിക്ഷേപമാണ് തിരുവനന്തപുരത്തിനു ലഭിക്കുക. സംസ്ഥാന സർക്കാരോ കോർപറേഷനോ മറ്റു കേന്ദ്രപദ്ധതികൾ സംയോജിപ്പിച്ചു കൂടുതലായി ചെലവാകുന്ന പണം കണ്ടെത്തണം. തലസ്ഥാനത്തിനൊപ്പം രണ്ടാംഘട്ടത്തിൽ സ്മാർട്സിറ്റി പദവിക്കുവേണ്ടി 45 നഗരങ്ങളാണ് മത്സരിച്ചത്.
Post Your Comments