Latest NewsNewsIndia

യോഗ സ്റ്റാമ്പുമായി ഐക്യരാഷ്ട്ര സഭ

യു.എൻ: യോഗാ ദിനത്തില്‍ ഓം യോഗാ സ്റ്റാമ്പ് പുറത്തിറക്കി ഐക്യരാഷ്ട്രസഭ. അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ചാണ് സ്റ്റാമ്പ് പുറത്തിറക്കിയത്. യോഗാഭ്യാസ മുറകളുടെ ചിത്രവും ദേവനാഗരി ലിപിയിൽ ‘ഓം’ എന്ന ആലേഖനവും അടങ്ങുന്നതാണ് സ്റ്റാമ്പ്.

മൂന്നാം അന്താരാഷ്ട്ര യോഗ ദിനം ജലപൂജയോടുകൂടിയാണ് ഐക്യരാഷ്ട്ര സഭ ആചരിച്ചത്. വിവിധ രാജ്യങ്ങളുടെ യു.എന്നിലെ സ്ഥിരാംഗങ്ങൾ, നയതന്ത്ര പ്രതിനിധികൾ തുടങ്ങി ആയിരകണക്കിന് പേരാണ് ഐക്യരാഷ്ട്ര സഭ ആസ്ഥാനത്തു നടന്ന ‘ യോഗാചാര്യന്മാർക്കൊപ്പം യോഗാഭ്യാസം’ എന്ന പരിപാടിയിൽ പങ്കെടുത്തത്.

ആരോഗ്യമുള്ള ശരീരത്തിലാണ് ആരോഗ്യമുള്ള മനസുള്ളത് പഴമൊഴിയെ യോഗ സാക്ഷാത്കരിക്കുമെന്ന് യു.എൻ പൊതുസഭ അധ്യക്ഷൻ പീറ്റർ തോംസൺ പറഞ്ഞു. യോഗ മനുഷ്യ രാശിയുടെ ഏകത്വത്തെയാണ് പ്രതിനിധാനം ചെയ്യുന്നതെന്ന് യു.എന്നിലെ ഇന്ത്യൻ സ്ഥിരാംഗം സായിദ് അക്ബറുദീൻ അഭിപ്രായപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button