
അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് പ്രമുഖ ആത്മീയ നേതാവ് സദ്ഗുരുവിന്റ പ്രസംഗം സംഘടിപ്പിക്കും. പാരീസിലെ യുനെസ്കോ ആസ്ഥാനത്ത് ജൂൺ 21ന് നടക്കുന്ന പരിപാടിയിൽ ‘ ക്രാഫ്റ്റിംഗ് എ കോൺഷ്യസ് പ്ലാനറ്റ്’ എന്ന വിഷയത്തിലാണ് അദ്ദേഹം സംസാരിക്കുക. തുടർന്ന് സദ്ഗുരുവിനെ നേതൃത്വത്തിലുള്ള ധ്യാനവും നടക്കുന്നതാണ്. വീടുകളിൽ നിന്ന് ലൈവ് സ്ട്രീമിലും പങ്കെടുക്കാനുള്ള അവസരമുണ്ട്. പരിപാടിയിൽ വിവിധ രാജ്യങ്ങളിലെ അംബാസഡർമാർ, സ്ഥിരം പ്രതിനിധികൾ തുടങ്ങി ഏകദേശം 1300ലധികം പേർ പങ്കെടുക്കുന്നതാണ്.
ഹിന്ദി, ഇംഗ്ലീഷ്, മറാഠി, തെലുങ്ക്, തമിഴ് ഉൾപ്പെടെയുള്ള 14 ഓളം ഭാഷകളിൽ പരിപാടിയുടെ തത്സമയ സ്ട്രീമിംഗ് നടക്കുന്നതാണ്. സദ്ഗുരുവിന്റെ പ്രസംഗത്തിന് പുറമേ, ചടങ്ങിൽ യുനെസ്കോയുടെ ഡയറക്ടർ ജനറൽ ഓഡ്രി അസോലെയും സംസാരിക്കും. യുനെസ്കോ, ആയുഷ് മന്ത്രാലയം എന്നിവിടങ്ങളിൽ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി സംഘമാണ് യോഗാ ദിന പ്രത്യേക പരിപാടി സംഘടിപ്പിക്കുന്നത്. കൂടാതെ, അന്താരാഷ്ട്ര യോഗ ദിനത്തിന്റെ ഭാഗമായി ഇഷ ഫൗണ്ടേഷൻ ജൂൺ മാസം മുഴുവൻ സൗജന്യ ഓൺലൈൻ യോഗാ സെഷനുകൾ സംഘടിപ്പിക്കുന്നുണ്ട്.
Also Read: ആലപ്പുഴ കാണാത്ത മലപ്പുറം സ്വദേശിക്ക് ക്യാമറ പിഴ വന്നത് ആലപ്പുഴയില്‍ നിന്നും; പരാതി
Post Your Comments