
അബുദാബി: പ്രവാസികള്‍ക്ക് ആശ്വാസമായി ഈദ് സമ്മാനം. പ്രവാസികൾ ഏറെ നാൾ കാത്തിരുന്ന വീഡിയോ/ഓഡിയോ വാട്ട്സ് ആപ്പ് കോളുകള്‍ ലഭ്യമായി തുടങ്ങി. ഇനി യു.എ.ഇക്ക് അകത്തും പുറത്തും വാട്ട്സ് ആപ്പ് ഉപയോഗിച്ച് വിളിക്കാന്‍ കഴിയും. ടെലികമ്മ്യൂണിക്കേഷന്‍ റെഗുലേറ്ററി അതോറിറ്റി (ട്രായ്) യെ ഉദ്ധരിച്ച് ഗള്‍ഫ് ന്യൂസാണ് ഇത് റിപ്പാര്‍ട്ട് ചെയ്തത്.
ഇനി ഉപഭോക്താക്കള്‍ക്ക് വാട്ട്സ് ആപ്പിലൂടെ സൗജന്യമായി വിളിക്കാവുന്നതാണ്. അതേസമയം ഉപയോഗിക്കുന്ന നെറ്റിന്റെ വേഗതക്കനുസരിച്ചിരിക്കും വിളിയുടെ വ്യക്തതയെന്ന് ട്രായ് പറഞ്ഞു. 2016 ല്‍ വാട്ട്സ് ആപ്പ് കോള്‍ സൗകര്യം ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കിയിരുന്നെങ്കിലും യു എ ഇ യില്‍ ഇത് അനുവദനീയമല്ലായിരുന്നു.
Post Your Comments