കോഴിക്കോട് : ചക്കിട്ടപ്പാറ പഞ്ചായത്തിലെ ചെമ്പനോട വില്ലേജ് ഓഫിസിനു മുന്നില്‍ തൂങ്ങിമരിച്ച കർഷകന്റെ മൃതദേഹം മാറ്റാൻ സമ്മതിക്കാതെ ബന്ധുക്കൾ.ചക്കിട്ടപ്പാറ സ്വദേശി ജോയ് ആണ് ആത്മഹത്യ ചെയ്തത്. ഭൂനികുതി സ്വീകരിക്കാത്തതിനെ തുടര്‍ന്നാണ് ആത്മഹത്യയെന്നാണ് സൂചന.ഭൂനികുതി സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് വില്ലേജ് ഓഫിസില്‍ നേരത്തെയും ചില പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു.ജില്ലാ കളക്ടറും ഉന്നത ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തിയാല്‍ മാത്രമേ മൃതദേഹം മാറ്റാന്‍ അനുവദിക്കൂ എന്നാണ് ബന്ധുക്കളുടെ നിലപാട്.
കുടുംബത്തിലെ ഭൂമിയുമായി ബന്ധപ്പെട്ട ചില അവകാശ തര്‍ക്കങ്ങളാണ് നികുതി സ്വീകരിക്കാത്തതിന് കാരണം എന്നാണ് സൂചന.സംഭവവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് ചെമ്പനോട വില്ലേജില്‍ വ്യാഴാഴ്ച ഹര്‍ത്താല്‍ പ്രഖ്യാപിച്ചു.അതേസമയം കര്‍ഷകന്‍ ജീവനൊടുക്കിയ സംഭവം ഗൗരവമേറിയതാണെന്ന് റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്‍. ഇതേക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാകളക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Post Your Comments