Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Latest NewsKeralaNews

നടുറോഡിൽ ദമ്പതികൾക്ക് നേരെ മദ്യപരുടെ ആക്രമണം: കാറിലെത്തിയ സംഘം യുവതിയുടെ മേൽ ബിയർ ഒഴിച്ചു

കരുനാഗപ്പള്ളി: ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന ദമ്പതികൾക്ക് നേരെ മദ്യപരുടെ ആക്രമണം. കാറിലെത്തിയ സംഘമാണ് യുവതിയുടെ തോളിൽ ബിയർ കുപ്പി കൊണ്ട് അടിച്ചു പൊട്ടിച്ച ശേഷം ബിയർ തലയിലൂടെ ഒഴിച്ചത്.ഇന്നലെ രാത്രി പത്തോടെയാണ് സംഭവം.ഓട്ടോറിക്ഷാ ഡ്രൈവറായ ഭര്‍ത്താവ് മെഡിക്കല്‍ സ്റ്റോര്‍ ജീവനക്കാരിയായ ഭാര്യയെയും ബന്ധുവീട്ടില്‍ നിന്നു മകളെയും ജോലി കഴിഞ്ഞു വിളിച്ചു വീട്ടിലേക്കു മടങ്ങുകയായിരുന്നു.

ഇതിനിടെയാണ് ബൈക്കിനുസൈഡ് കൊടുക്കാതെ കാറോടിച്ച സംഘംഇവർരെ ഉപദ്രവിച്ചത്. ഇടയ്ക്കു കാര്‍ ബൈക്കിനോടടുപ്പിച്ചു കടന്നുപിടിക്കാന്‍ ശ്രമിക്കുകയും അസഭ്യവര്‍ഷം നടത്തുകയും ചെയ്തു. പിന്നീട് കാർ ബൈക്കിനോടടുപ്പിച്ചു യുവതട്ടിയെ ബിയർ കുപ്പി കൊണ്ട് അടിച്ചു. ബൈക്ക് ചരിഞ്ഞു മൂവരും താഴെ വീണതോടെ ഇവര്‍ കാറിലിരുന്നു കൊണ്ടുതന്നെ യുവതിയുടെ ദേഹത്തേക്കു ബീയര്‍ ഒഴിച്ചു.

തുടർന്ന് ഇവരുടെ നിലവിളി കേട്ട് ആൾക്കാർ ഓടിക്കൂടിയപ്പോൾ കാർ വിട്ടു പോകുകയും ചെയ്തു. എന്നാൽ കാറിന്റെ നമ്പറിന്റെ അടിസ്ഥാനത്തിൽ രാത്രി തന്നെ രണ്ടുപേർ പിടിയിലായി.രണ്ടുപേർക്കായി അന്വേഷണം ആരംഭിച്ചു.തൊടിയൂര്‍ കല്ലേലിഭാഗം ജയകുമാര്‍ (31), കോളശേരി വീട്ടില്‍ ഷാജഹാന്‍ (42) എന്നിവർ പിടിയിലാവുകയും കായംകുളം സ്വദേശി മഹേഷ് നായര്‍, കല്ലേലി ഭാഗം സ്വദേശി വിഷ്ണു എന്നിവര്‍ക്കു വേണ്ടി തിരച്ചില്‍ ഊർജ്ജിതമാക്കുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button