കൊച്ചി: സൂര്യ ടിവി കേരളത്തിലെ ഓഫീസുകള്‍ അടച്ചുപൂട്ടാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. കേരളത്തിലെ ട്രേയ്ഡ് യൂണിയന് സംസ്കാരം മൂലം പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നില്ല എന്ന കാരണത്താലാണ് കമ്പനി സൂര്യ ടിവിയുടെ കേരളത്തിലെ ഓഫീസുകള്‍ അടച്ചു പൂട്ടാന്‍ ഒരുങ്ങുന്നത് എന്നു പറയുന്നു. കരുണാനിധിയുടെ ബന്ധു കലാനിധിമാരന്റെ ഉടമസ്ഥതയിലാണു ചാനല്‍ ഉള്ളത്. സൂര്യയുടെ ആസ്ഥാനം തിരുവനന്തപുരത്തായിരുന്നു. ഇവിടെ നിന്നു കൊച്ചിയിലേയ്ക്കു മാറ്റിയതോടെ ട്രേയ്ഡ് യൂണിയന് പ്രശ്നം രൂക്ഷമാകുകയായിരുന്നു.
സൂര്യയിലെ ഭൂരിഭാഗം ജീവനക്കാരും തിരുവനന്തപുരം സ്വദേശികളായിരുന്നു. ഇതുമൂലമാണു ഓഫീസ് കൊച്ചിയിലേയ്ക്കു സ്ഥലം മാറ്റിയപ്പോള്‍ പ്രശ്നം രൂക്ഷമായത്. തുടര്‍ന്ന് ജീവനക്കാര്‍ രാഷ്ട്രിയ പാര്‍ട്ടികളുടെ പിന്തുണയോടെ യൂണിയന് രൂപികരിക്കുകയായിരുന്നു. ജീവനക്കാര്‍ യൂണിയന് ഉണ്ടാക്കിയതിനു പിന്നാലെ കമ്പനിയിലെ കുറച്ചു വിശ്വസ്തരായ ജീവനക്കാരെ ചെന്നൈയിലേയ്ക്കു സ്ഥലം മാറ്റി എന്നു പറയുന്നു. ചാനാല് ആസ്ഥാനം പൂട്ടുന്നതിന്റെ ഭാഗമായാണ് ഈ സ്ഥലം മാറ്റമെന്നു പറയുന്നു. കുറഞ്ഞ ശമ്പളവും കൂടുതല്‍ ജോലിയുമാണ് ട്രേയ്ഡ് യൂണിയന് പ്രശ്നങ്ങളുടെ മറ്റൊരു കാരണം.
മനുഷ്യാവകാശ കമ്മീഷന് ഇടപെട്ട് തൊഴില്‍ ആസ്ഥനം റെയ്ഡ് ചെയ്തു രേഖകള്‍ പിടിച്ചെടുത്തതോടെ കമ്പനിക്കു മുമ്പോട്ട് പ്രവര്‍ത്തിക്കാന്‍ കഴിയാതെ വരികയായിരുന്നു. കഴിഞ്ഞ ദിവസം പി.ടി തോമസ് എം എല്‍ എ ചാനല്‍ ഓഫീസില്‍ സമരം ചെയ്യുന്ന ജീവനക്കാരെ സന്ദര്‍ശിച്ചിരുന്നു. നിലവിലത്തെ പ്രശ്നങ്ങള്‍ക്കുള്ള പരിഹാരം കമ്പനിയുടെ ഓഫീസ് ചെന്നൈയിലേക്ക് മാറ്റുക എന്നതാണ്. ജീവനക്കാര്‍ക്കു ചെന്നൈയില്‍ എത്താന്‍ നിര്‍ദേശം നല്‍കും. പോകാന്‍ തയാറാകാത്തവര്‍ക്ക് ജോലി വിടാം എന്ന നിലപാടാണു കമ്പനിക്ക് എന്നും പറയുന്നു.
Post Your Comments