തിരുവനന്തപുരം: സംസ്ഥാനത്ത് കെഎസ്ആര്‍ടിസിയുടെ ലോഫ്ളോള് ബസുകളും കട്ടപ്പുറത്ത്. കെഎസ്ആര്‍ടിസിക്ക് ലാഭം ഉണ്ടാക്കിക്കൊടുത്തിരുന്ന ബസുകളാണ് ലോഫ്ളോറുകള്. ഇവ കൂടി കട്ടപ്പുറത്തായതോടെ കെഎസ്ആര്‍ടിസി വന്‍ സാമ്പത്തിക നഷ്ടത്തിലേക്ക് കൂപ്പുകുത്തുകയാണ്. കേരള അര്‍ബണ്‍ റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്റെ കീഴിലുള്ള 206 ലോഫ്ളോര്‍ ബസുകളാണ് ഇപ്പോള്‍ കട്ടപ്പുറത്തായി കിടക്കുന്നത്. ഇവയില്‍ എസി, നോണ്‍ എസി ബസുകളും ഉള്‍പ്പെടുന്നു. ഇവ കൂടി കട്ടപ്പുറത്തായതോടു കൂടി പ്രതിദിനം വരുമാനത്തില്‍ 13 ലക്ഷത്തിന്റെ കുറവുണ്ടെന്നാണ് റിപ്പോര്‍ട്ട്. ചെറിയ പണികള്‍ മാത്രം ഉണ്ടായിരുന്ന ഇത്തരം ബസുകള്‍ക്ക് കൃത്യമായ പണി നടത്താന്‍ കെഎസ്ആര്‍ടിസി നടത്താത്തതാണ് ഇപ്പോള്‍ ഇത്രത്തോളം ബസുകള്‍ കട്ടപ്പുറത്താകാന്‍ കാരണം. നഷ്ടത്തില്‍ നിന്നും നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്ന കെഎസ്ആര്‍ടിസിക്ക് ലോഫ്ളോര്‍ ബസുകളുടെ വിടവ് കൂടി സഹിക്കാനുള്ള ശക്തിയുണ്ടാകാന്‍ വഴിയില്ല.
Post Your Comments