KeralaLatest NewsNews

പിണറായി വിജയന്‍ ചപ്പടാച്ചി പറയരുത്- കെ.സുരേന്ദ്രന്‍

തിരുവനന്തപുരം•മതേതര മനസോടെയാണ് യോഗ അഭ്യസിക്കേണ്ടതെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രസ്താവനയെ പരിഹസിച്ചു ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന്‍. തിരുവനന്തപുരത്ത് അന്താരാഷ്ട്ര യോഗാ ദിനാചരണത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. മതത്തിന്‍റെ ഭാഗമായി യോഗയെ തെറ്റിദ്ധരിപ്പിക്കാൻ ചിലർ ശ്രമിക്കുന്നുണ്ടെന്നും മതേതര മനസോടെയാണ് യോഗ അഭ്യസിക്കേണ്ടതെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്താവന. ഇതിനോടാണ് കെ.സുരേന്ദ്രന്റെ പ്രതികരണം.

സത്യത്തിൽ എന്താണീ മതേതര യോഗ? എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല. ഇവിടെ മതേതര കളരിപ്പയററുണ്ടോ? മതേതര കരാട്ടെയുണ്ടോ മതേതര റെയ്കിയുണ്ടോ മതേതര ആയുർവേദമുണ്ടോ മതേതര സിദ്ധയുണ്ടോ? എന്തിനാണ് ഇതിനെയൊക്കെ മതേതരം മതമൗലികം എന്നൊക്കെ തരം തിരിക്കുന്നതെന്നും സുരേന്ദ്രന്‍ ചോദിച്ചു. യോഗയും ആയുർവേദവും കഥകളിയും കർണ്ണാടകസംഗീതവുമൊക്കെ ശീലമാക്കുന്നവർ ചൊല്ലുന്ന ശ്ളോകങ്ങളും പാട്ടുകളുമൊക്കെ ആരെങ്കിലും വേറൊരു കണ്ണോടെ കാണാറുണ്ടോ? മതേതര നിലപാട് വ്യക്തി ജീവിതത്തിലും പൊതു ജീവിതത്തിലും ഭരണനിർവഹണത്തിലുമാണ് പുലർത്തേണ്ടത്. ഇങ്ങനെ പോയാൽ നാളെ മതേതര തക്കാളി മതേതര വെണ്ടക്ക എന്നൊക്കെ പറയേണ്ടി വരില്ലേ എന്നും ചോദിച്ച സുരേന്ദ്രന്‍ പിണറായി വെറുതെ ചപ്പടാച്ചി പറയരുതെന്നും പറഞ്ഞു.

സുരേന്ദ്രന്റെ ഫേസ്ബുക്ക്‌ പോസ്റ്റിന്റെ പൂര്‍ണരൂപം.

സത്യത്തിൽ എന്താണീ മതേതര യോഗ? എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല. ഇവിടെ മതേതര കളരിപ്പയററുണ്ടോ? മതേതര കരാട്ടെയുണ്ടോ മതേതര റെയ്കിയുണ്ടോ മതേതര ആയുർവേദമുണ്ടോ മതേതര സിദ്ധയുണ്ടോ? എന്തിനാണ് ഇതിനെയൊക്കെ മതേതരം മതമൗലികം എന്നൊക്കെ തരം തിരിക്കുന്നത്? യോഗ ഒരു ശാസ്ത്രമാണ്. ഭാരതീയ ആചാര്യൻമാർ ചിട്ടപ്പെടുത്തിയതുകൊണ്ട് അത് ഇന്ത്യക്കാർക്കു മാത്രമുള്ളതോ ഹിന്ദുക്കൾക്കു മാത്രം അവകാശപ്പെട്ടതാണെന്നോ ആരെങ്കിലും എവിടെയെങ്കിലും ഇതുവരെ പറഞ്ഞിട്ടുണ്ടോ?

ലോകം ഇന്നനുഭവിക്കുന്നതും പ്രചരിപ്പിക്കുന്നതുമായ ശാസ്ത്രസത്യങ്ങളിൽ പലതും പതിനായിരക്കണക്കിനു വർഷം മുൻപ് ഭാരതം സംഭാവന ചെയ്തതാണ്. അതിനർത്ഥം ലോകത്തിൻറെ വിവിധഭാഗങ്ങളിൽ നിന്ന് നമുക്കൊന്നും ലഭിച്ചില്ലെന്നല്ല. ശാസ്ത്രത്തിന് ജാതിയോ മതമോ മററതിർ വരൻപുകളോ ഇല്ല. ലോകം ഇപ്പോഴാണ് ഇത്ര പ്രാധാന്യത്തോടെ യോഗ അംഗീകരിക്കാൻ തുടങ്ങിയത്. അതിന് അന്താരാഷ്ട്ര യോഗദിനാചരണം നിമിത്തമായി എന്നത് ശരിയാണ്. ഭാരതത്തിൽ ഉടലെടുത്തതിനെല്ലാം ഭാരതീയമായ രീതികളുണ്ടാവുന്നത് സ്വാഭാവികം മാത്രം. ഇതുകൊണ്ടാണ് ചില സംസ്കൃത ശ്ളോകങ്ങളൊക്കെ ചൊല്ലുന്നത്. എന്നാൽ ആ ശ്ളോകങ്ങളൊക്കെ മുഴുവൻ മനുഷ്യനേയും ഉദ്ദേശിച്ചുള്ളതാണ്. ഇതിലൊന്നും ഇത്ര ദുരഭിമാനം കാണിക്കേണ്ട ആവശ്യമില്ല. വേണ്ടിടത്തേ മതേതരത്വം പറയുന്നതിൽ കാര്യമുള്ളൂ.

യോഗയും ആയുർവേദവും കഥകളിയും കർണ്ണാടകസംഗീതവുമൊക്കെ ശീലമാക്കുന്നവർ ചൊല്ലുന്ന ശ്ളോകങ്ങളും പാട്ടുകളുമൊക്കെ ആരെങ്കിലും വേറൊരു കണ്ണോടെ കാണാറുണ്ടോ? മതേതര നിലപാട് വ്യക്തി ജീവിതത്തിലും പൊതു ജീവിതത്തിലും ഭരണനിർവഹണത്തിലുമാണ് പുലർത്തേണ്ടത്. ഇങ്ങനെ പോയാൽ നാളെ മതേതര തക്കാളി മതേതര വെണ്ടക്ക എന്നൊക്കെ പറയേണ്ടി വരില്ലേ? പിണറായി വിജയനോട് ബഹുമാനത്തോടെ പറയട്ടെ ലോകം മെററാ ഫിസിക്സിൻറെ യുഗത്തിലാണ് എത്തി നിൽക്കുന്നത്. ഇത്തരം സന്ദർഭങ്ങളിലെങ്കിലും വെറുതെ ചപ്പടാച്ചി പറയരുത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button