ബെംഗളൂരു: ഐടി മേഖലയില്‍ പ്രതിസന്ധിയാണെന്ന വാര്‍ത്തകള്‍ നിഷേധിച്ച് ഇന്‍ഫോസിസ്. പിരിച്ച് വിടല്‍ ഇല്ലെന്നാണ് ഇന്‍ഫോസിസ് അറിയിച്ചത്. വരുന്നവര്‍ഷം 20,000 പേരെ ജോലിക്കെടുക്കുമെന്ന് ഇന്‍ഫോസിസ് അധികൃതര്‍ അറിയിച്ചു.
രണ്ടു ലക്ഷത്തിലേറെ ജീവനക്കാരുടെ അടിസ്ഥാനത്തില്‍ കമ്പനി പ്രവര്‍ത്തനം തുടരുമെന്നും നടപ്പ് സാമ്പത്തിക വര്‍ഷം 20,000 പേരെ പുതിയതായി നിയമിക്കാനാണ് പദ്ധതിയെന്നും കമ്പനി വ്യക്തമാക്കി. ഇന്ത്യന്‍ ഐടി വ്യവസായത്തിന്റെ വളര്‍ച്ച വലിയ രീതിയിലാണെന്ന് ലോബോ ചൂണ്ടിക്കാട്ടി. മിക്ക കമ്പനികളുടെയും ബിസിനസുകള്‍ ഇപ്പോള്‍ രണ്ടായി വിഭജിക്കപ്പെട്ടിട്ടുണ്ട്.
പരമ്പരാഗത ഐടി സേവനങ്ങളാണ് ഒരു പകുതി ചെയ്യുന്നത്. എല്ലാ വര്‍ഷവും ജോലിക്കെടുക്കുന്ന ആളുകളുടെ എണ്ണവുമായി ഇത് നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. പുതിയ തരം ബിസിനസുകളെ ഉള്‍ക്കൊള്ളുന്നതാണ് അടുത്ത പകുതി. ആളുകളുടെ കൂട്ടിച്ചേര്‍ക്കലുമായി ഇതിന് നേരിട്ട് ബന്ധമില്ല. ഓരോ ജീവനക്കാരനും മുമ്പത്തേതിനേക്കാള്‍ കൂടുതല്‍ ബില്ലിംഗ് ചെയ്യുമെന്നതാണ് മാറി വരുന്ന സാഹചര്യത്തില്‍ തങ്ങള്‍ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഒന്നില്‍ കൂടുതല്‍ സാങ്കേതികവിദ്യയില്‍ ഇന്‍ഫോസിസ് പരിശീലനം നല്‍കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ്, മെഷിന് ലേണിംഗ് തുടങ്ങിയ രംഗങ്ങളില്‍ പ്രാവീണ്യമുള്ളവരേയും വലിയ സങ്കീര്‍ണവുമായ പ്രോഗ്രാമുകള്‍ കൈകാര്യം ചെയ്യാന്‍ കഴിവുള്ളവരെയും കണ്ടെത്താന്‍ ഇന്‍ഫോസിസ് കൂടുതല്‍ നിക്ഷേപിക്കുന്നുണ്ട്.
Post Your Comments