ന്യൂഡല്‍ഹി: ഭാരതത്തിന് സ്വാതന്ത്ര്യം ലഭിച്ച ദിനം വീണ്ടും ഓര്‍ത്തെടുക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. രാജ്യ ഒറ്റ നികുതി സംവിധാനത്തിലേക്ക് മാറുന്ന ചരിത്ര മുഹൂര്‍ത്തമാണ് ഭാരതം ഇത്തരത്തില്‍ വീണ്ടും ആഘോഷിക്കാന്‍ ഒരുങ്ങുന്നത്. ജൂണ്‍ 30ന് പാര്‍ലമെന്റിലെ സെന്‍ട്രല്‍ ഹാളിലാണ് ഉദ്ഘാടന ചടങ്ങ് നടക്കുന്നത്. അങ്ങനെ ചരക്കു സേവന നികുതി(ജിഎസ്ടി) ജൂണ്‍ 30ന് ഭാരതത്തില്‍ യാഥാര്‍ത്ഥ്യമാകും. രാഷ്ട്രപതി പ്രണബ് മുഖര്‍ജി, ഉപ രാഷ്ട്രപതി ഹമീദ് അന്‍സാരി, പ്രധാനമന്ത്രി നരേന്ദ്ര മോദി, മുന്‍ പ്രധാനമന്ത്രി മന്മോഹന് സിംഗ്, ലോക്സഭാ സ്പീക്കര്‍ സുമിത്രാ മഹാജന് ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി തുടങ്ങിയവര്‍ ആന്നെ ദിവസം സെന്‍ട്രല്‍ ഹാളില്‍ ഉണ്ടാകും. ജിഎസ്ടിയുടെ ഉദ്ഘാടന ചടങ്ങ് ഒരുക്കിയിരിക്കുന്നതും വ്യത്യസ്ഥമായി തന്നെയാണ്.
സ്വാതന്ത്ര്യത്തിന്റെ സുവര്‍ണ ജൂബിലി വേളയിലാണ് ഇതിന് മുന്‍പ് സെന്‍ട്രല്‍ ഹാളില്‍ ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്.
Post Your Comments