പെരുന്നാള്‍ അവധി ദിവസങ്ങളില്‍ വാഹന ഉടമകള്‍ക്ക് സന്തോഷിക്കാം. ഈദുല്‍ഫിത്തര്‍ പ്രമാണിച്ച് പെയ്ഡ് പാര്‍ക്കിംഗ് സോണ്‍സ്, പബ്ലിക് ബസ്സുകള്‍, ദുബായ് മെട്രോയും ട്രാമുകളും, മറൈന്‍ ട്രാന്‍സിസ്റ്റ് മോഡ്‌സ്, ഡ്രൈവിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ , വെക്കിക്കിള്‍ ടെസ്റ്റിംഗ് ആന്‍ഡ് രജിസ്‌ട്രേഷന്‍ സെന്ററുകള്‍ എന്നിവയുടെ പ്രവര്‍ത്തന സമയം പ്രഖ്യാപിച്ചു.
റോഡ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയുടെ എല്ലാ ഉപഭോക്ത സന്തുഷ്ട കേന്ദ്രങ്ങള്‍ക്ക് ഈദുല്‍ഫിത്തല്‍ പ്രമാണിച്ച് അവധി ആയിരിക്കും. ഫിഷ് മാര്‍ക്കറ്റും, മള്‍ട്ടി ലെവല്‍ പാര്‍ക്കിംഗ് സ്ഥലങ്ങളും ഉപേക്ഷിച്ച് ബാക്കിയെല്ലാ പെയ്ഡ് പാര്‍ക്കിംഗ് സ്ഥലങ്ങളില്‍ 24 ജൂണ്‍ തൊട്ട് 27ജൂണ്‍ വരെ ഫീസ് ഇടാക്കില്ല. ഈദ് 25നാണെങ്കില്‍ ആണ് ഈ കാര്യങ്ങള്‍ ഉള്ളത്. ഈദ് 26ന് ആണെങ്കില്‍ 24 തൊട്ട് 30 വരെ പാര്‍ക്കിംഗ് ഫീസ് ഈടാക്കില്ല. ഒന്നു മുതല്‍ ആയിരിക്കും ഫീസ് ഈടാക്കുന്നത്.
റെഡ്‌ലൈന്‍ മെട്രോ സ്‌റ്റേഷന്‍ 22 ജൂണ്‍ 5.30 am മുതല്‍ 2 am വരെയും 23 ന് 10 am മുതല്‍ രാവിലെ രണ്ട് മണി വരെയും പ്രവര്‍ത്തിക്കും. 24 മുതല്‍ 26 വരെ 5.50am മുതല്‍ 2 am വരെ പ്രവര്‍ത്തിക്കും. 24 മുതല്‍ 26 വരെ എക്‌സ്പ്രസ് മെട്രോ സേവനങ്ങള്‍ ഉണ്ടായിരിക്കില്ല. ഗ്രീന്‍ ലൈന്‍ സ്‌റ്റേഷനുകള്‍ 22 ന് 5.30 am മുതല്‍ 2 am വരെയും 23 ന് 10 am മുതല്‍ 2 am വരെയും 24 മുതല്‍ 26 വരെ 5.50 am മുതല്‍ 2 am വരെയും പ്രവര്‍ത്തിക്കും.
Post Your Comments