Latest NewsKeralaNews

പകര്‍ച്ചപ്പനി: ആരോഗ്യവകുപ്പ് മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു:നിർദ്ദേശങ്ങൾ ഇവ 

തിരുവനന്തപുരം: സംസ്ഥാനത്ത് പനി പടര്‍ന്നു പിടിക്കുന്ന അവസരത്തില്‍ ജനങ്ങള്‍ എടുക്കേണ്ട മുന്‍ കരുതലുകള്‍ സംബന്ധിച്ച്‌ ആരോഗ്യവകുപ്പ് മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. ഡെങ്കിപ്പനി പോലെയുള്ള പനികൾ മറ്റുള്ളവരിലേക്ക്‌ പകരുമെന്നതിനാൽ രോഗബാധിതർ കൊതുകുവല നിര്‍ബന്ധമായും ഉപയോഗിക്കണമെന്ന് ആരോഗ്യവകുപ്പിന്റെ നിര്‍ദേശത്തില്‍ പറയുന്നു.എച്ച്1എന്‍1 പനി ബാധിച്ചവര്‍ മറ്റുള്ളവരുമായി ഇടപഴകുന്നത് ഒഴിവാക്കണം. വീടും പരിസരവും വൃത്തിയായും ഈർപ്പരഹിതമായും സൂക്ഷിക്കണം.

ആഴ്ചയിൽ ഒരിക്കൽ ഡ്രൈഡേ ആചരിച്ച്‌ ഉറവിട നശീകരണം നടത്തണമെന്നും പറയുന്നു.ഇപ്പോഴത്തെ പനിയില്‍ അധികവും വൈറല്‍ പനിയാണ് ആവിശ്യത്തിന് വിശ്രമവും, സാധാരണ പനിക്കുള്ള മരുന്നുകള്‍ കഴിക്കുകയും ചെയ്താല്‍ മതി. ഡെങ്കിപ്പനിയും , എച്ച്1എന്‍1 ഉം മാരകമായി അധികം പേരിലുണ്ടാവില്ലെന്നും നിര്‍ദേശത്തില്‍ ചൂണ്ടികാട്ടുന്നു. പനിബാധിച്ചവര്‍ വേഗം ദഹിക്കുന്നതും ലളിതവുമായ ഭക്ഷണം കഴിക്കണം. ഭക്ഷണത്തില്‍ പച്ചക്കറികള്‍ കൂട്ടണം , പഴങ്ങള്‍ ധാരാളമായി കഴിക്കണം, 8 ഗ്ലാസ് വെള്ളമെങ്കിലും ദിവസവും കുടിക്കണം.

‍പ്രമേഹം, ഹൃദ്രോഗം, കാൻസർ, ദീർഘകാല വൃക്ക, കരൾ, ശ്വാസകോശ രോഗികൾ, വൃദ്ധര്, കുട്ടികള്‍ എന്നിവര്‍ക്കും പനി ചിലപ്പോള്‍ സങ്കീർണമാകാന്‍ സാധ്യതയുണ്ട്‌. അതിനാൽ പനി ബാധിതർ ഉടന്‍തന്നെ ചികിത്സ തേടണം. മുറിവുകൾ ഉള്ളവർ അഴുക്കുവെള്ളത്തിൽ ഇറങ്ങരുത്‌. തോടുകളിലും അഴുക്കുചാലുകളിലും പണിയെടുക്കുന്നവർ എലിപ്പനി പ്രതിരോധ മരുന്നുകൾ കഴിക്കണം, തുടങ്ങിയ നിര്‍ദേശങ്ങളാണ് ആരോഗ്യ വകുപ്പ് നല്‍കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button