തിരുവനന്തപുരം: ഗംഗേശാനന്ദ േകസില്‍ മറ്റൊരു ആരോപണവുമായി യുവതി രംഗത്ത്. കാമുകന്‍ അയ്യപ്പദാസിനെതിരെയാണ് യുവതിയുടെ ആരോപണം. അയ്യപ്പദാസ് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിക്കുകയായിരുന്നുവെന്ന് യുവതി പറയുന്നു.
പരാതി നല്‍കാന്‍ യുവതി പേട്ട പോലീസ് സ്റ്റേഷന്‍ എത്തിയെങ്കിലും ഉദ്യോഗസ്ഥര്‍ ഇല്ലാതിരുന്നതിനാല്‍ പരാതി നല്‍കാന്‍ സാധിച്ചില്ല. തന്റെയും സ്വാമിയുടെയും കൈയില്‍ നിന്നും അയ്യപ്പദാസ് പണം തട്ടിയെടുത്തതായും യുവതി പറയുന്നു.
13 ലക്ഷത്തോളം രൂപ ഇയാള്‍ കൈക്കലാക്കിയെന്നാണ് പറയുന്നത്. ഇയാള്‍ തന്നെ ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നും യുവതി വ്യക്തമാക്കി.
Post Your Comments