തന്റെ ഫിറ്റ്നസിന്റെ രഹസ്യം തന്നെ യോഗയാണെന്നാണ് ബോളിവുഡ് സുന്ദരി ശില്‍പ്പ ഷെട്ടി പറയുന്നത്. അതുകൊണ്ടു തന്നെ യോഗ ചെയ്യുന്നതില്‍ ഒരു വിട്ടുവീഴ്ചയ്ക്കും ഈ നടി തയ്യാറല്ല. വയസ്സ് നാല്‍പത് കഴിഞ്ഞെങ്കിലും ശില്‍പ ഷെട്ടിയെ കണ്ടാല്‍ മുപ്പത് പോലും പറയില്ല. ശില്‍പയുടെ ഫിറ്റ്നസ് മന്ത്രയില്‍ യോഗയും പെടുമെന്നത് ഒരു രഹസ്യമേ അല്ല.
ശില്‍പ്പയുടെ ഫിറ്റനസ്സ് മന്ത്രങ്ങളടങ്ങിയ യോഗാസനങ്ങളെ കുറിച്ച് പ്രതിപാദിയ്ക്കുന്ന ഒരു പുസ്തകവും ഇവര്‍ എഴുതിയിട്ടുണ്ട്. ഗ്രേറ്റ് ഇന്ത്യന്‍ ഡയറ്റ് എന്ന പുസ്തകമാണ് ശില്‍പ്പയെ എഴുത്തുകാരി എന്ന നിലയില്‍ പ്രശസ്തയാക്കിയത്.
ശില്‍പ്പ സ്വയം ഒരു മികച്ച യോഗാ മാസ്റ്ററുമാണ്. അതിലുപരി യോഗ പഠിപ്പിക്കാന്‍ ശില്‍പ്പ ഷെട്ടി യുട്യൂബ് ചാനലും വെബ്സൈറ്റും ആരംഭിച്ചിട്ടുണ്ട്. ഇതില്‍ വ്യൂവേഴ്‌സിനായി യോഗാസനങ്ങള്‍ പരിചയപ്പെടുത്തുന്നത് ശില്‍പ്പ തന്നെയാണ്.
യോഗയാണ് തന്റെ ആരോഗ്യത്തിന്റെയും സൗന്ദര്യത്തിന്റെയും അളവുകോലെന്ന് ശില്‍പ്പ പലവട്ടം വെളിപ്പെടുത്തിയിട്ടുണ്ട്. ഈ യോഗവിദ്യകളാണ് ശില്‍പ്പ ഡി വി ഡീ രൂപത്തില്‍ പുറത്തിറക്കിയിരിക്കുന്നത്. .കേരളത്തില്‍ വെച്ചാണ് ഈ വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്.
മനസിനും ശരീരത്തിനും ആത്മാവിനും എങ്ങനെ നവചേതന നല്‍കാമെന്ന് പഠിപ്പിക്കുകയാണ് ഈ വീഡിയോയിലൂടെ താരസുന്ദരി നമുക്ക് കാണിച്ചുതരുന്നത്. യോഗയിലെ തീര്‍ത്തും ലളിതമായ മാര്‍ഗ്ഗങ്ങളെക്കുറിച്ചാണ് ശില്‍പ്പയുടെ കളാസ്.
Post Your Comments