അഗര്‍ത്തല : വലിപ്പം കൂടിയ തലയുമായി പിറന്നു വീണ റൂണ ബീഗം മരണത്തിനു കീഴടങ്ങി. തലച്ചേറില്‍ വെള്ളം നിറയുന്ന ഹൈഡ്രോസെഫലസ് എന്ന അപൂര്‍ രോഗമായിരുന്നു റൂണക്ക്. റൂണ സാധാരണകുട്ടിയെ പോലെ ജീവിതത്തിലേക്ക് മടങ്ങി വരുമെന്നു ഡോക്ടര്‍ ഉറപ്പു നല്‍കിയിരുന്നു. കഴിഞ്ഞമാസവും പരിശോധ സമയത്ത് റൂണയുടെ കാര്യത്തില്‍ ഡോക്ടര്‍മാര്‍ പ്രതീക്ഷ പങ്കുവെച്ചിരുന്നു.
94 സെന്റീമീറ്ററോളം വലിപ്പമുണ്ടായിരുന്നു കുട്ടിയുടെ തലക്ക്. 2013 മുതല്‍ എട്ട് ശസ്ത്രക്രിയക്ക് വിധേയമായിരുന്നു റൂണ. ആറുമാസത്തിനുള്ളില്‍ ഒമ്പതാമത്തെ ശസ്ത്രക്രിയ നടക്കാനിരിക്കെയാണ് മരണം. കഴിഞ്ഞ ദിവസം കുട്ടിക്ക് ചെറിയ തോതില്‍ ശ്വാസ തടസം അനുഭവപ്പെട്ടിരുന്നു. എന്നാല്‍ ആശുപത്രിയില്‍ എത്തുന്നതിനു മുന്‍പ് തന്നെ കുട്ടി മരണത്തിനു കീഴടങ്ങിയിരുന്നു- അമ്മ ഫാത്തിമ ഖത്തു പറഞ്ഞു. തുടക്കത്തില്‍ റൂണയുടെ സ്ഥിതി വളരെ മോശമായിരന്നു. എന്നാല്‍ അഞ്ച് ശസ്ത്രക്രിയകള്‍ക്ക് ശേഷം അവളുടെ ആരോഗ്യ സ്ഥിതിയില്‍ പുരോഗതിയുണ്ടായി. ചികിത്സയുടെ രണ്ടാം ഘട്ടത്തില്‍ കുട്ടിക്ക് മാറ്റമുണ്ടായിരുന്നു. തലയുടെ ഭാരം കുറഞ്ഞിരുന്നുവെന്നും അമ്മ പറഞ്ഞു.
Post Your Comments