ദുബായ്: വിദേശനയത്തില്‍ മാറ്റംവരുത്താത്തിടത്തോളം ഖത്തറിനെതിരെയുള്ള ഉപരോധം തുടരുമെന്ന് യു.എ.ഇ. ഉടന്‍ തന്നെ സൗദിയടക്കമുള്ള രാഷ്ട്രങ്ങളുടെ വിഷയത്തില്‍ ഖത്തര്‍ സ്വീകരിക്കേണ്ട നടപടികളുടെ പട്ടിക അവതരിപ്പിക്കും എന്നും ഇക്കാര്യം ഖത്തര്‍ തിരിച്ചറിയണം എന്നും യുഎഇ വിദേശകാര്യ സഹമന്ത്രി
ഡോ.അന്‍വര്‍ ഗര്‍ഗാഷ് പറഞ്ഞു. നിഷേധത്തിന്റെയും കോപത്തിന്റെയും ഘട്ടത്തിലാണ് അവര്‍ ഇപ്പോഴും. ഇങ്ങനെപോയാല്‍ ബഹിഷ്കരണം വര്‍ഷങ്ങളോളം തുടര്‍ന്നേക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കുവൈത്തിന്റെ മധ്യസ്ഥശ്രമങ്ങള്‍ പ്രയോജനകരമാണ്. ഒറ്റപ്പെട്ട് നില്‍ക്കാനാണ് ഖത്തറിന് താത്പര്യം എങ്കില്‍ അങ്ങനെ ആകാം. തീവ്രവാദികള്‍ക്കും ജിഹാദിസ്റ്റുകൾക്കും അവർ വേദിയാരുക്കി കൊടുക്കുന്നുണ്ട്. സിറിയയിലും ലിബയയിലും യെമനിലും എല്ലാം അല്‍ഖ്വെയ്‌ദയുമായി ബന്ധപ്പെട്ട ഗ്രൂപ്പുകള്‍ക്ക് ഖത്തര്‍ പിന്തുണ നല്കിയെന്നും അന്‍വര്‍ ഗര്‍ഗാഷ് പറഞ്ഞു.
Post Your Comments