KeralaLatest News

ചാമ്പ്യൻസ് ട്രോഫി ; പാക് വിജയം ആഘോഷിച്ച 23 പേർക്കെതിരെ കേസ്

കാസർഗോഡ് ; ചാമ്പ്യൻസ് ട്രോഫിയിലേ പാക് വിജയം ആഘോഷിച്ച സംഭവത്തിൽ കാസർകോഡിൽ 23 പേർക്കെതിരെ പൊലീസ് കേസെടുത്തു. പാക്കിസ്ഥാൻ ടീമിനെ അനുകൂലിച്ചു മുദ്രാവാക്യം വിളിക്കുകയും ആഹ്ലാദപ്രകടനം നടത്തി പടക്കം പൊട്ടിക്കുകയും ചെയ്ത സംഭവത്തിലാണ് നടപടി.

കുമ്പടാജെ പഞ്ചായത്ത് മുൻ പ്രസിഡന്റും ബിജെപി നേതാവുമായ രാജേഷ് ഷെട്ടി നൽകിയ പരാതിയെത്തുടർന്നു പ്രാഥമിക അന്വേഷണം നടത്തിയ ശേഷമാണ് കുമ്പടാജെ ചക്കുടലിൽ സ്വദേശികളായ റസാഖ്, മസൂദ്, സിറാജ് എന്നിവർക്കും കണ്ടാലറിയാവുന്ന മറ്റ് 20 പേർക്കുമെതിരെ ബദിയടുക്ക പൊലീസ് കേസ് റജിസ്റ്റർ ചെയ്തത്.

രാത്രിയിൽ പൊതുസ്ഥലത്തു മറ്റുള്ളവരെ ഭീതിയിലാഴ്ത്തുംവിധം പടക്കം പൊട്ടിക്കുക (ഐപിസി 486), മനഃപൂര്‍വം ലഹളയുണ്ടാക്കാന്‍ ശ്രമിക്കുക (ഐപിസി 153), വിശ്വാസത്തിനു വ്രണം ഏൽപ്പിക്കാനുള്ള മനഃപൂര്‍വമായ ശ്രമം (ഐപിസി295എ) വകുപ്പകൾ അനുസരിച്ചാണു കേസെടുത്തിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button