ബെംഗളൂരു ; മോട്ടറോളയുടെ മോട്ടോ എക്സ് ഫോഴ്സ് ഹാന്‍ഡ്സെറ്റ് വൻ വിലക്കുറവിൽ ലഭ്യമാക്കി ഫ്ലിപ്കാർട്ട്. തകര്‍ക്കാന്‍ കഴിയാത്ത ഡിസ്പ്ലേയുള്ള ഫോണ്‍ എന്ന പ്രത്യേകതയും 34,999 രൂപ വിലയും വരുന്ന മോട്ടോ എക്സ് ഫോഴ്സ് ഹാന്‍ഡ്സെറ്റ് 12,999 രൂപയ്ക്കാണ് ഫ്ലിപ്കാർട്ട് വിൽപ്പനക്കെത്തിച്ചിരിക്കുന്നത്.
കേടുപട് സംഭവിക്കാത്ത 5.4 ഇഞ്ച് ക്യൂ എച്ച്.ഡി സ്ക്രീനോടെ വിപണിയിലെത്തിയ ഫോണിന് വില കൂടുതൽ കാരണം വിപണിയിൽ ചലനമുണ്ടാക്കാനായില്ല. ഇതിനെ തുടർന്നാണ് ഫ്ലിപ്കാർട്ട് ഇത്തരമൊരു ഓഫറുമായി രംഗത്തെത്തിയെന്നാണ് സൂചന.
3 ജി.ബി 32 ജി.ബി വേരിയന്‍റ് ഹാന്‍ഡ്സെറ്റാണ് 12,999 രൂപയും,64 ജി.ബി വേരിയന്‍റിന് 15,999 രൂപയുമാണ് വില.
Post Your Comments