ധാക്ക: ബംഗ്ലാദേശില്‍ ഇടിമിന്നലേറ്റ് മരിക്കുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നു. ഇടിമിന്നലേറ്റ് ഇതിനോടകം 22 പേര്‍ മരിച്ചു. കൃഷിയിടങ്ങളില്‍ പണിയെടുക്കുന്നവരാണ് മരിച്ചുവീണവരില്‍ പലരും. മരിച്ചവരില്‍ ദമ്പതികളും അവരുടെ കുട്ടികളും ഉള്‍പ്പെടും.
ബംഗ്ലാദേശില്‍ വര്‍ഷതോറും നൂറുകണക്കിന് ആളുകളാണ് ഇടിമിന്നലേറ്റ് മരിച്ചുവീഴുന്നത്. കാലാവസ്ഥാ വ്യതിയാനമാണ് ഇടിമിന്നലിന് കാരണമാകുന്നത്. വനനശീകരണമാണ് ഇടിമിന്നലിന്റെ തോത് കൂടാന്‍ കാരണമാകുന്നതെന്ന് വിദഗ്ധര്‍ പറയുന്നു.
പ്രകൃതി ദുരന്തം മൂലം കഴിഞ്ഞവര്‍ഷം മാത്രം 200 പേരാണ് രാജ്യത്ത് മരിച്ച് വീണത്. ഇടിമിന്നല്‍ പിടിച്ചുനിര്‍ത്താന്‍ കഴിയുന്ന പനപോലുള്ള ഉയരമുള്ള മരങ്ങള്‍ അപ്രത്യക്ഷമാകുന്നതാണ് ഇടിമിന്നലിന്റെ ആക്കം കൂട്ടുന്നതെന്ന് വിദഗ്ധര്‍ പറയുന്നു.
Post Your Comments