MollywoodCinemaMovie SongsEntertainment

ഹലോ മായാവി യാഥാര്‍ത്ഥ്യമാകുമ്പോള്‍…. ആ നഷ്ടം നികത്താന്‍ കഴിയുമോ?

മലയാളത്തിലെ താര രാജാക്കന്മാരാണ് മമ്മൂട്ടിയും മോഹന്‍ലാലും. സിനിമാ ജീവിതത്തില്‍ പല ചിത്രങ്ങളിലും ഇരുവരും ഒന്നിച്ചിട്ടുണ്ടെങ്കിലും ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുകയാണ് മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന ഹലോമായാവിയ്ക്കായി. മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റേയും കരിയറിലെ മികച്ച വിജയങ്ങളായിരുന്നു 2007ല്‍ പുറത്തിറങ്ങിയ ഹലോയും മായാവിയും. ഇരുചിത്രങ്ങള്‍ക്കും തിരക്കഥ ഒരുക്കിയത് റാഫി മെക്കാര്‍ട്ടിന്‍ കൂട്ടുകെട്ടായിരുന്നു. ഇരുട്ടടി സ്‌പെഷ്യലിസ്റ്റായ മായാവി എന്ന മഹിയായി മമ്മൂട്ടിയും കോടതിയില്‍ കയറാത്ത കള്ളുകുടിയനായ വക്കീല്‍ ശിവരാമനായി മോഹന്‍ലാലും തകര്‍ത്തഭിനയിച്ചു. ഇരു കഥാപാത്രങ്ങളും ഹലോ മായാവിയിലൂടെ കൈകോര്‍ക്കുകയാണ്.

ഈ ചിത്രം സംഭാവ്യമാകുകയാണെങ്കില്‍ ആരാധകരെ ആകാംഷയിലാക്കുന്നത് ഹലോയിലെ ചാണ്ടിയുടെ വേഷമാണ്. ചട്ടുകാലുള്ള ചാണ്ടി ശിവാരാമന്റെ ഡ്രൈവറെപോലെ സദാ സമയം കൂടെയുള്ള കഥാപാത്രമാണ്. അഭിനയ ജീവിതത്തിലെ ഓരോ കഥാപാത്രങ്ങളെയും വ്യത്യസ്തമായ മാനറിസങ്ങള്‍ കൊണ്ട് അഭ്രപാളിയില്‍ ആവിഷ്കരിച്ച ഈ കലാകാരന്‍ വാഹനാപകടത്തെ തുടര്‍ന്ന് വിശ്രമജീവിതത്തിലാണ്. ആരാധകരെ ചിരിപ്പിക്കാന്‍ ജഗതി ശ്രീകുമാര്‍ ചാണ്ടിയായി വീണ്ടുമെത്തുമോയെന്നതാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button