
ഹൈദരാബാദ്: ഫേസ്ബുക്കിലൂടെ മുഖ്യമന്ത്രിയെ വിമര്‍ശിച്ച മുന്‍ ചീഫ് സെക്രട്ടറിയുടെ പണി പോയി. ആന്ധ്രാപ്രദേശ് മുന്‍ ചീഫ് സെക്രട്ടറി ഐ.വൈ.ആര്‍ കൃഷ്ണ റാവുവിനെയാണ് സ്ഥാനത്തുനിന്ന് നീക്കയത്. മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനെ വിമര്‍ശിച്ചതിനാണ് നടപടി.
ചില കുറിപ്പുകളാണ് ഫേസ്ബുക്കില്‍ കൃഷ്ണ റാവു പോസ്റ്റ് ചെയ്തത്. ടിഡിപി സര്‍ക്കാരിനെതിരെയും മുന്‍ മുഖ്യമന്ത്രിയായിരുന്ന രാമറാവുവിനെയും വിമര്‍ശിച്ചിരുന്നു. സംഭവത്തിന്റെ സ്‌ക്രീന്‍ ഷോട്ട് മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് കാര്യങ്ങള്‍ വഷളായത്.
Post Your Comments