Latest NewsIndia

ഐടി മേഖലയില്‍ പ്രതിസന്ധി: രണ്ട് ലക്ഷം പേര്‍ക്ക് തൊഴില്‍ നഷ്ടമാകും

ന്യൂഡല്‍ഹി: ഐടി മേഖലയില്‍ കടുത്ത പ്രതിസന്ധിയെന്ന് റിപ്പോര്‍ട്ട്. രണ്ട് വര്‍ഷത്തിനുള്ളില്‍ രണ്ട് ലക്ഷം പേര്‍ക്ക് തൊഴില്‍ നഷ്ടമാകും. ഇങ്ങനെ തൊഴില്‍ നഷ്ടപ്പെടുന്നവര്‍ക്ക് മറ്റ് മേഖലകളില്‍ തൊഴില്‍ നേടാന്‍ സാധിക്കുമെന്നാണ് സര്‍വേ പറയുന്നത്.

സിയല്‍ എച്ച് ആര്‍ സര്‍വീസസ് എന്ന സ്ഥാപനം 50 ഐടി സ്ഥാപനങ്ങളില്‍ നടത്തിയ സര്‍വ്വേ ഫലമാണിത്. ഓട്ടോമേഷന്‍ മൂലം രണ്ട് ലക്ഷം തൊഴിലുകള്‍ അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ നഷ്ടമാകും. ഇതില്‍ 15 മുതല്‍ 20 ശതമാനം ആളുകള്‍ക്ക് മാത്രമേ മറ്റ് തൊഴിലുകളൊന്നും ലഭിക്കാതെ വരികയുള്ളൂ എന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

തൊഴില്‍ നഷ്ടമുണ്ടാക്കുമെന്ന വാര്‍ത്ത നിശാര പകരുന്നതാണെങ്കിലും ടെക് പ്രൊഫഷണലുകള്‍ക്ക് ഇനിയും അവസരങ്ങളുണ്ടെന്ന് സിയാല്‍ എച്ച്.ആര്‍ സര്‍വീസ് സി.ഇ.ഒ ആദിത്യ നാരായണ്‍ മിശ്ര പറഞ്ഞു. ഐ.ടി ഇന്‍ഫ്രാടെക്ചര്‍ സപ്പോര്‍ട്ട്, ടെസ്റ്റിങ്, സോഫ്റ്റ്‌വെയര്‍ ഡെവലെപ്‌മെന്റ് തുടങ്ങിയ മേഖലകളിലുള്ളവര്‍ക്കാണ് തൊഴില്‍ നഷ്ടമാകുക.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button