![stuffyoushouldknow](/wp-content/uploads/2017/06/stuffyoushouldknow-14-2013-05-citizensarrest660.jpg)
ന്യൂഡല്‍ഹി: മെട്രോ സ്‌റ്റേഷനില്‍ നിന്ന് തോക്കുധാരികളെ പിടികൂടി. രണ്ടുപേരെയാണ് ഡല്‍ഹി മെട്രോയില്‍ നിന്ന് പിടികൂടിയത്. നാടന്‍ തോക്കും തിരകളുമായി വൈശാലി സ്റ്റേഷനില്‍ നിന്നാണ് ഇവരെ പിടിച്ചത്.
ഞായറാഴ്ച സ്റ്റേഷനില്‍ സിഐഎസ്എഫ് നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്. അഷിഷ് കുമാര്‍, രാകേഷ് യാദവ് എന്നിവരെയാണ് പിടികൂടിയത്. ഇവരെ ഡല്‍ഹി പോലീസിനു കൈമാറിയതായി അധികൃതര്‍ അറിയിച്ചു.
Post Your Comments