ചെന്നൈ: ഏറെക്കാലമായി കേള്‍ക്കുന്ന വാര്‍ത്തയാണ് സ്റ്റൈല്‍ മന്നന്‍ രജനീകാന്തിന്റെ രാഷ്ട്രീയത്തിലേക്കുള്ള വരവ്. ബിജെപിയിലേക്കാണോ എന്നാക്കെ തമിഴ് മക്കള്‍ക്കിടയില്‍ ചര്‍ച്ച നടത്തുന്നതിനിടെയാണ് രജനീകാന്ത് ഇന്ന് തമിഴ്‌നാട്ടിലെ സംഘപരിവാര്‍ സംഘടനയായ ഹിന്ദു മക്കള്‍ കക്ഷി(എച്ച്എംകെ)നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയത്. എച്ച്എംകെ ജനറല്‍ സെക്രട്ടറി രവികുമാര്‍, പാര്‍ട്ടി നേതാവ് അര്‍ജുണ്‍ സമ്പത്ത് എന്നിവരുമായാണ് രജനീകാന്ത് കൂടിക്കാഴ്ച നടത്തിയത്.
തമിഴ് രാഷ്ട്രീയത്തില്‍ സാധ്യത തേടുന്ന ബിജെപി ഏറെക്കാലമായി രജനിയെ സ്വന്തം പാളയത്തിലെത്തിക്കാന്‍ ശ്രമിക്കുകയാണ്. എന്നാല്‍ ആരുമായും കൂടിക്കാഴ്ച നടത്താന്‍ രജനീകാന്ത് തയ്യാറായിരുന്നില്ല. അങ്ങനെയിരിക്കെയാണ് ഇന്നത്തെ ചര്‍ച്ച. ജയലളിതയുടെ മരണശേഷം ശക്തനായ ഒരു രാഷ്ട്രീയ നേതാവിന്റെ അഭാവം നിറവേറ്റാന്‍ രജനീകാന്തിനെയാണ് തമിഴ് മക്കള്‍ നോക്കിക്കാണുന്നത്. മാത്രമല്ല നിലവിലെ അണ്ണാ ഡിഎംകെയിലെ പ്രതിസന്ധി തമിഴ്‌നാട്ടില്‍ ശ്രിഷ്ഠിച്ചിരിക്കുന്ന രാഷ്ട്രീയ അസ്ഥിരതയ്ക്ക് രജനിയുടെ രാഷ്ട്രീയത്തിലേക്കുള്ള വരവ് ആവശ്യമാണ്.
Post Your Comments