ബോളിവുഡ് താരം സല്‍മാന്‍ഖാന്‍റെ പുതിയ ചിത്രം സെന്‍സര്‍ വിവാദത്തില്‍. ബജ്‌റംഗി ഭായ്ജാന് ശേഷം കബീര്‍ ഖാന്‍ സംവിധാനം ചെയ്യുന്ന ‘ട്യൂബ്‌ലൈറ്റ്’ ആണ് വിവാദത്തില്‍ കുരുങ്ങിയത്.
ചിത്രത്തിന് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കണമെങ്കില്‍ സംഭാഷണങ്ങളില്‍ നിന്ന് ഒരു വാക്ക് ഒഴിവാക്കണമെന്ന് സെന്‍സര്‍ബോര്‍ഡ് നിര്‍ദ്ദേശിച്ചുവെന്നു റിപ്പോര്‍ട്ടുകള്‍. ‘ഹറാംസാദ’ എന്ന വാക്കാണ് സെന്‍സര്‍ ബോര്‍ഡ് ഒഴിവാക്കാന്‍ നിര്‍ദ്ദേശിച്ചത്.
‘പിതൃശൂന്യന്‍’ എന്നര്‍ഥം വരുന്ന നാടന്‍ പ്രയോഗമാണിത്. ‘സാധാരണഗതിയില്‍ ഇത്തരമൊരു വാക്ക് ഞങ്ങള്‍ അനുവദിക്കാറുള്ളതാണ്. പക്ഷേ ട്യൂബ്‌ലൈറ്റ് എന്ന സിനിമയ്ക്ക് ഒരു നിഷ്‌കളങ്കതയുണ്ട്. ഈ വാക്കിന്റെ ഉപയോഗം സിനിമയുടെ സംവേദനക്ഷമതയെ ദോഷകരമായി ബാധിക്കും. അതുകൊണ്ടാണ് വാക്ക് ഒഴിവാക്കാന്‍ നിര്‍ദ്ദേശിച്ചതെന്നും സെന്‍സര്‍ബോര്‍ഡ് വൃത്തങ്ങള്‍ വ്യക്തമാക്കി.
ഒന്‍പത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സല്‍മാന്‍ ഖാനും ഷാരൂഖ് ഖാനും സ്‌ക്രീനില്‍ ഒന്നിക്കുന്ന ചിത്രമാണ് ‘ട്യൂബ്‌ലൈറ്റ്’. വിനീത് ശ്രീനിവാസന്റെ ‘തട്ടത്തിന്‍ മറയത്തി’ലൂടെ മലയാളി പ്രേക്ഷകരുടെ മനം കവര്‍ന്ന ഇഷ തല്‍വാറും സല്‍മാന്‍ ചിത്രത്തില്‍ അതിഥിതാരമായി എത്തുന്നുണ്ട്. ഈ മാസം 23 നാണ് ചിത്രം തീയേറ്ററുകളിലെത്തുക.
Post Your Comments