
ബാലി : ബാലിയില്‍ ഇന്ത്യക്കാരന്‍ ഉള്‍പ്പടെ നാലു പേര്‍ ജയില്‍ ചാടി. ബാലിയിലെ കിര്‍കോബാന്‍ ജയിലില്‍ തുരങ്കം ഉണ്ടാക്കിയാണ് ഇവര്‍ രക്ഷപ്പെട്ടതെന്ന് അധികൃതര്‍ പറഞ്ഞു. ഇന്ത്യക്കാരന്‍ സെയ്ദ് മുഹമ്മദ് ഉള്‍പ്പടെ നാല് വിദേശികളാണ് ജയില്‍ ചാടിയത്.
പ്രതികള്‍ ദ്വീപ് വിട്ടു പോകാന്‍ സാധ്യതയില്ലെന്നും ഇവര്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും അധികൃതര്‍ പറഞ്ഞു. രക്ഷപ്പെട്ടവര്‍ മയക്കുമരുന്ന് കേസിലെ പ്രതികളാണ്. 12 മീറ്റര്‍ നീളമുള്ള തുരങ്കം ഉണ്ടാക്കിയാണ് ഇവര്‍ രക്ഷപ്പെട്ടത്. രക്ഷപ്പെടുന്നതിനായി അഴുക്കുചാല്‍ ഉപയോഗപ്പെടുത്തുകയായിരുന്നുവെന്നും അധികൃതര്‍ പറഞ്ഞു.
Post Your Comments