
ദുബായ്: യുവര്‍ മെമ്മറബിള്‍ മൊമെന്റ്സ് ഓണ്‍ യുവര്‍ വെഹിക്കിള്‍സ് പ്ലേറ്റ് എന്ന പേരില്‍ ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി പുതിയ പദ്ധതിക്ക് തുടക്കം കുറിച്ചു. ഇതുപ്രകാരം ഇനി നിങ്ങളുടെ വാഹങ്ങളുടെ നമ്പർ പ്ലേറ്റിൽ നിങ്ങളുടെ ജനന തീയതിയോ വിവാഹ തീയതിയോ ജോലി കിട്ടിയ ദിവസമോ ഉൾപ്പെടുത്താം. നമ്പര്‍ പ്ലേറ്റിലെ അഞ്ച് നമ്പറുകളില്‍ ഇത്തരത്തിൽ തീയതികൾ ഉൾപ്പെടുത്താം.
നമ്പര്‍ പ്ലേറ്റ് ഒന്നിന് 1,620 ദിര്‍ഹമാണ് ചിലവ്. ആര്‍ടിഎ കസ്റ്റമേഴ്സ് ഹാപ്പിനെസ് സെന്ററുകള്‍, സര്‍വീസ് സെന്ററുകള്‍, ആര്‍ടിഎ വെബ്സൈറ്റ്, സ്മാര്‍ട്ട് ആപ്പ് ഡ്രൈവേഴ്സ് ആന്‍ഡ് വെഹിക്കിള്‍സ് വഴി നമ്പർ പ്ലേറ്റുകൾ ലഭിക്കും. 1967 മുതല്‍ 2017 വരെയുള്ള തീയതികള്‍ ഇത്തരത്തിൽ ലഭ്യമാണ്.
Post Your Comments