കൊച്ചി: പുതുവൈപ്പില്‍ നടന്ന പ്രതിഷേധത്തെക്കുറിച്ച് വിഎസ് അച്യുതാനന്ദന്‍ പ്രതികരിക്കുന്നു. സമരക്കാരെ മര്‍ദ്ദിച്ച പോലീസിനെ സസ്‌പെന്‍ഡ് ചെയ്യണമെന്നാണ് വിഎസ് ആവശ്യപ്പെടുന്നു. ലാത്തിച്ചാര്‍ജിന് നേതൃത്വം നല്‍കിയ എറണാകുളം ഡിസിപി യതീഷ് ചന്ദ്രനെതിരെ നടപടിയെടുക്കണമെന്നാണാവശ്യം.
ഇക്കാര്യം ആവശ്യപ്പെട്ട് വി എസ് മുഖ്യമന്ത്രി പിണറായി വിജയന് കത്തുനല്‍കി. സമരത്തെ അനുഭാവപൂര്‍വ്വം പരിഗണിക്കണമെന്നും ചര്‍ച്ചയിലൂടെ പ്രശ്നത്തിന് പരിഹാരം കാണണമെന്നും അദ്ദേഹം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. സ്ത്രീകളും കുട്ടികളും അടക്കമുളളവര്‍ക്കെതിരെ അതിക്രൂരമായിട്ടാണ് പോലീസ് പെരുമാറിയത്.
ഡെപ്യൂട്ടി കമ്മീഷണറായ യതീഷ് ചന്ദ്ര റോഡില്‍ ഇറങ്ങി പ്രതിഷേധക്കാരായ പുതുവൈപ്പ് നിവാസികളെ പിറകെ നടന്ന് ആക്രോശിക്കുകയും ക്രൂരമായി അടിക്കുകയുമായിരുന്നു. സമരത്തില്‍ പങ്കെടുത്ത സ്ത്രീകളും കുട്ടികളും അടക്കമുളള 321 പേരെയാണ് കസ്റ്റഡിയില്‍ എടുത്തത്. പോലീസിന്റെ മര്‍ദ്ദനത്തില്‍ ഏഴ് കുട്ടികള്‍ക്ക് ഗുരുതര പരുക്കേല്‍ക്കുകയും ഒരാളുടെ കൈ ഒടിയുകയും ചെയ്തിരുന്നു.
Post Your Comments