CinemaBollywoodMovie SongsEntertainment

നിങ്ങളുടെ പേര് ഇതാണോ? എങ്കില്‍ ഷാരൂഖ്‌ തീര്‍ച്ചയായും കാണാന്‍ വരും

നിങ്ങളുടെ പേര് സേജല്‍ എന്നാണോ. എങ്കില്‍ നിങ്ങള്‍ ഭാഗ്യവതിയാണ് ,കാരണം ബോളിവുഡ് കിംഗ്‌ ഖാന്‍ നിങ്ങളെ കാണാന്‍ നേരിട്ടെത്തുകയാണ്.

സേജല്‍ എന്ന് പേരുള്ള പെണ്‍കുട്ടികള്‍ 08030647222 എന്ന നമ്പരിലിലേക്ക് ഒരു മിസ്‌കോള്‍ നല്‍കിയാല്‍ മതി. ഏറ്റവും കൂടുതല്‍ സേജല്‍മാരുള്ള സിറ്റിയില്‍ ഷാരുഖ് വരും, നിങ്ങളെ കാണും. തന്റെ പുതിയ ചിത്രം ജബ് ഹാരി മെറ്റ് സേജലിന്റെ പ്രമോഷന്‍റെ ഭാഗമായാണ് ഷാരുഖ് സേജല്‍ എന്ന പേര് അന്വേഷിക്കുന്നത്. പുതിയ ചിത്രമായ ജബ് ഹാരി മെറ്റ് സേജലില്‍ നായിക അനുഷ്കയുടെ പേരാണ് സേജല്‍.

കഴിഞ്ഞ ദിവസം ജബ് ഹാരി മെറ്റ് സേജലിനെ കുറിച്ച് ആരാധകരുമായി സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്നതിനിടയിലാണ് സേജലിനെ കാണാന്‍ താന്‍ എത്തുന്നുണ്ടെന്ന കാര്യം ഷാരൂഖ് ഖാന്‍ വെളിപ്പെടുത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button