കൊച്ചി: സാംസങ് തങ്ങളുടെ പുതിയ രണ്ടു മോഡലുകളായ ഗ്യാലക്സി ജെ7 മാക്സും, ജെ7 പ്രോയും അവതരിപ്പിച്ചു. സാംസങ് പേയും പുതിയ സോഷ്യല്‍ ക്യാമറ സംവിധാനത്തോടുംകൂടിയാണ് പുതിയ ഫോണുകൾ അവതരിപ്പിച്ചിരിക്കുന്നത്. അള്‍ട്രാ ഡാറ്റാ സേവിങ്, എസ് ബൈക്ക് മോഡ്, എസ് പവര്‍ പ്ളാനിങ് എന്നിവയോടുകൂടിയാണ് ജെ സീരിസ് വരുന്നത്.
രണ്ടു ഫോണുകള്‍ക്കും എഫ് 1.9 ലെന്‍സോടുകൂടിയ 13 എംപി മുന്‍ ക്യാമറയും എഫ് 1.7 ലെന്‍സോടുകൂടിയ പിന് ക്യാമറയുമുണ്ട്.ഇരുണ്ട സാഹചര്യത്തിലും മികച്ച പ്രകാശത്തോടു കൂടിയ ചിത്രമെടുക്കാൻ മികച്ച ക്യാമറകളാണിവ. കറുപ്പ്, ഗോള്‍ഡ് നിറങ്ങളില്‍ ലഭ്യമാകുന്ന ഗ്യാലക്സി ജെ7 മാക്സിന്റെ വില 17,900 രൂപയും, ജെ7 പ്രോയുടെ വില 20,900 രൂപയുമാണ്. ജൂലൈ മധ്യത്തോടെ ഇവ വിപണിയിലെത്തും.
Post Your Comments