ലോക ശ്രദ്ധ എന്നും നിറഞ്ഞു നിന്ന ഡയാന രാജകുമാരിയുടെയും ചാൾസിന്റെയും ജീവിതത്തിലെ ചില ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. കൊട്ടാരം ജീവചരിത്രകാരൻ തയ്യാറാക്കിയ ‘പ്രിൻസ് ചാൾസ്: ദ പാഷൻസ് ആൻഡ് പാരഡോക്‌സസ് ഓഫ് ആൻ ഇംപ്രോബബിൾ ലൈഫ്’ എന്ന പുസ്തകത്തിലാണ് വെളിപ്പെടുത്തലുകൾ നടത്തിയിരിക്കുന്നത് .
താന്‍ വഞ്ചിക്കപ്പെടുമോ എന്ന ആശങ്ക ഡയാനരാജകുമാരിയെ കടുത്ത വിഷാദരോഗിയാക്കി മാറ്റിയിരുന്നതായി കൊട്ടാരം ജീവചരിത്രകാരന്‍ രേഖപ്പെടുത്തുന്നു. വിഷാദരോഗിയായ ഡയാന ശാന്ത സ്വഭാവിയായ ചാള്‍സ് രാജകുമാരന്റെ ജീവിതം ദുസ്സഹമാക്കി മാറ്റിയിരുന്നതായും പുസ്തകത്തില്‍ പറയുന്നു. ഡയാനയുമായുള്ള ചാൾസിന്റെ വിവാഹം മുതൽ, അവരുടെ സ്വകാര്യ ജീവിതത്തിലെ അറിയാക്കഥകളും പുസ്തകത്തിൽ പ്രതിപാദിച്ചിട്ടുണ്ട്.
മധുവിധുകാലത്ത് ഡയാന ചാള്‍സുമായി വഴക്കുണ്ടാക്കുകയും മണിക്കൂറുകളോളം കരയുകയും ചെയ്തിരുന്നു. ചാള്‍സ് തന്റെ ഗുരുവായ ലാറന്‍സ് വാന്‍ഡെര്‍ പോസ്റ്റിനെ വിളിച്ച് വരുത്തുകയും തത്വചിന്തകനായ അദ്ദേഹം ഒരു സൈക്യാട്രിസ്റ്റിനെ സമീപിക്കാന്‍ ഉപേദശിച്ചതായും പുസ്തകത്തില്‍ പറയുന്നു. എന്നാല്‍ ചികിത്സ തേടാന്‍ ഡയാന വിമുഖത കാണിച്ചു. തന്നെ നിരന്തരമായി അവഗണിക്കുയും വഴക്കുണ്ടാക്കുകയും ചെയ്യുന്ന ഡയാനയുടെ സ്വഭാവം ചാള്‍സ് രാജകുമാരനെ വിഷാദത്തിലേക്ക് തള്ളിവിട്ടതായും ഒടുവില്‍ അദ്ദേഹത്തിനും ഡോ. അലന്റെ ചികിത്സ തേടേണ്ടിവന്നതായും പുസ്തകത്തില്‍ പറയുന്നു. തുടര്‍ന്ന് 14 വര്‍ഷം അദ്ദേഹം ഡോ. അലന്റെ ചികിത്സയിലായിരുന്നു.
കൊട്ടാരം ജീവചരിത്രകാരനായ ആന്‍ഡ്രൂ മോര്‍ട്ടനാണ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.
ലോകത്തിന് മുന്നില്‍ സുന്ദരിയും മൃദുസ്വഭാവവും കൊണ്ട് ശ്രദ്ധേയായ രാജകുമാരിയുടെ യഥാര്‍ത്ഥ സ്വഭാവം അതല്ലായിരുന്നുവെന്നും മോര്‍ട്ടണ്‍ പറയുന്നു. ബന്ധങ്ങള്‍ നിലനിര്‍ത്തുന്നതില്‍ ഡയാന പരാജയമായിരുന്നുവെന്നും കാമിലയുമായുള്ള ബന്ധത്തെ ചൊല്ലിയും ഇരുവരും തമ്മില്‍ ദീര്‍ഘനേരം വാദപ്രതിവാദങ്ങളും വഴക്കും നടന്നിരുന്നുവെന്നും പുസ്തകത്തില്‍ പ്രതിപാദിക്കുന്നുണ്ട്.
Post Your Comments