കൊച്ചി:കേരളത്തില്‍ സമരങ്ങളെ അടിച്ചമര്‍ത്തി മുന്നോട്ടുപോകാന്‍ ഒരു സര്‍ക്കാരിനും കഴിയില്ലെന്ന് ഉമ്മൻചാണ്ടി. പുതുവൈപ്പിനില്‍ സന്ദര്‍ശനം നടത്തിയശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഐ.ഒ.സി പ്ലാന്റിനെതിരെ സമരം നടത്തിയവര്‍ക്കുനേരെ മര്‍ദ്ദനമുറ സ്വീകരിച്ച പോലീസ് നടപടി പ്രതിഷേധാര്‍ഹമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ യോഗം വിളിക്കാന്‍ തയ്യാറായിട്ടുണ്ടെന്നും ആ തീരുമാനത്തിൽ പ്രതീക്ഷയർഹിക്കുന്നെന്നും ഉമ്മൻ ചാണ്ടി വ്യക്തമാക്കി. സമരക്കാര്‍ക്കുനേരെ പോലീസ് നടത്തിയ ലാത്തിചാര്‍ജില്‍ കുട്ടികളടക്കം ഉള്ളവർക്ക് പരിക്കേറ്റിരുന്നു. സമരക്കാര്‍ കല്ലെറിഞ്ഞുവെന്ന് ആരോപിച്ചായിരുന്നു പോലീസ് ലാത്തിചാര്‍ജ്.
Post Your Comments