ഡാര്‍ജിലിങ്ങ്: പ്രത്യേക ഗൂര്‍ഖാലാന്‍ഡിനായി ഗൂര്‍ഖ ജനമുക്തി മോര്‍ച്ച (ജിജെഎം) നടത്തുന്ന സമരം രൂക്ഷമാകുന്നു. പ്രതിഷേധക്കാര്‍ അക്രമാസക്തരായത്തോടെ ഗൂര്‍ഖ ജനമുക്തി മോര്‍ച്ച പ്രവര്‍ത്തകരും അര്‍ധസൈനികവിഭാഗവുമായി ഏറ്റുമുട്ടലുണ്ടായി. ഒരു സുരക്ഷാ സൈനികനും രണ്ടു പ്രതിഷേധക്കാരും കൊല്ലപ്പെട്ടു.
ഇന്ത്യന്‍ റിസര്‍വ് ബെറ്റാലിയനിലെ അസിസ്റ്റന്‍ഡ് കമാന്‍ഡന്റ് കിരണ്‍ തമാങ്ങാണ് കൊല്ലപ്പെട്ടത്.അമല്‍ റായിയുടെ മകനും ഗൂര്‍ഖാ ജനമുക്തി മോര്‍ച്ച മാധ്യമ ഉപദേശകനുമായി ബിക്രം റായിയെ പോലീസ് അറസ്റ്റ് ചെയ്തതോടെയാണ് സംഘര്‍ഷം മൂര്‍ഛിച്ചത്. പോലീസും തൃണമുല്‍ പ്രവര്‍ത്തകരും ചേര്‍ന്ന് തന്റെ വീട് ആക്രമിച്ചതായി ഗൂര്‍ഖ ജനമുക്തി മോര്‍ച്ച നേതാവ് ബിനയ് തമാങ്ങ് ആരോപിച്ചു. സമരം രൂക്ഷമായതിനെ തുടർന്ന് ഇന്ത്യ ഭൂട്ടാൻ അതിർത്തി അടച്ചു.
Post Your Comments