മുംബൈ: ബോളിവുഡ് നടിയും മോഡലുമായ കൃതിക ചൗധരിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ രണ്ടുപേരെ അറസ്റ്റ് ചെയ്തു. പീഡനശ്രമത്തിനിടെയാണ് കൊലപാതകം നടന്നതെന്ന് കണ്ടെത്തിയിരുന്നു. വാച്ച്മാനും കൃതികയുടെ സുഹൃത്തുമാണ് അറസ്റ്റിലായത്.
ഇവരെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. ഇരുമ്പുവടികൊണ്ട് തലയ്ക്കേറ്റ അടിയാണ് മരണകാരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്.
പാര്‍ട്ടിവേഷത്തില്‍ കിടക്കയില്‍ അഴുകിയനിലയിലായിരുന്നു മൃതദേഹം. കൃതികയുടെ വിലപിടിപ്പുള്ള സാധനങ്ങള്‍ കളവ് പോയിട്ടുണ്ടെന്ന് സഹോദരന്‍ ദീപക് പോലീസില്‍ പരാതി നല്‍കിയിരുന്നു.
കൊലപാതകം മോഷണത്തിനു വേണ്ടിയാണോയെന്നും പോലീസ് സംശയിക്കുന്നു. ജൂണ്‍ ഏഴിന് കൃതിക ഹരിദ്വാറിലെ അച്ഛനമ്മമാരോടും സഹോദരനോടും സംസാരിച്ചിരുന്നു. ജൂണ്‍ ഏഴിനുശേഷം പന്ത്രണ്ടിനാണ് വീണ്ടും കൃതികയെ വിളിക്കാന്‍ ശ്രമിച്ചത്. എന്നാല്‍ ഫോണ്‍ ലഭിച്ചില്ല. പിന്നീടാണ് കൃതിക കൊല്ലപ്പെട്ടെന്ന് പോലീസ് അറിയിച്ചതെന്ന് ദീപക് പറഞ്ഞു.
Post Your Comments