ഗുരുഗ്രാം•കാമുകിയുമായി ഫോണില്‍ സംസാരിച്ചുകൊണ്ട് നിന്ന യുവാവ് മെട്രോ ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കാന്‍ ശ്രമിച്ചു. ജാര്‍ഖണ്ഡ് സ്വദേശിയായ ആഷിക് വര്‍മ (23) ആണ് ട്രെയിന്‍ മുന്നില്‍ ചാടിയത്. തലയ്ക്ക് പരിക്കേറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇഫക് ചൌക്ക് സ്റ്റേഷനിലായിരുന്നു സംഭവം. ഫോണില്‍ സംസാരിച്ചുകൊണ്ടിരുന്ന ഇയാള്‍ ട്രെയിന്‍ സ്റ്റേഷനില്‍ പ്രവേശിച്ചയുടന്‍ കാമുകിയോട് എന്തോ പറഞ്ഞുകൊണ്ട് അതിന് മുന്നിലേക്ക് ചാടുകയായിരുന്നു. ട്രെയിനിന് വേഗം കുറവായതിനാലും ഡ്രൈവര്‍ പെട്ടെന്ന് ബ്രേക്ക് ചെയ്തതിനാലും ഇയാളുടെ ജീവന് നഷ്ടപ്പെട്ടില്ല.
മനേസറിലെ സ്വകാര്യ കമ്പനി ജീവനക്കാരനായ ഇയാള്‍ ജാര്‍ഖണ്ഡ് സ്വദേശിനിയായ ഒരു യുവതിയുമായി പ്രണയത്തിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പ്രണയിനിയ്ക്ക് വേണ്ടി ജീവന് പോലും ത്യജിക്കാന്‍ തയ്യാറാണെന്ന് ഇയാള്‍ ഫോണില്‍ പറഞ്ഞിരുന്നു. തുടര്‍ന്നാണ് ആഷിഷ് ട്രെയിന്‍ മുന്നില്‍ ചാടിയതെന്നും പോലീസ് പറഞ്ഞു.
Post Your Comments