Latest NewsKerala

സംസ്ഥാനത്ത് ഇന്ന് പത്ത് പേര്‍ പനി ബാധിച്ചു മരിച്ചു

 

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് പത്ത് പേര്‍ പനി ബാധിച്ചു മരിച്ചു. തിരുവനന്തപുരം ജില്ലയിൽ രണ്ടു പേരാണ് ഡെങ്കിപ്പനി പിടിപെട്ടു മരിച്ചത്. വെള്ളായണി സ്വദേശികളായ സജയകുമാർ-സിന്ധു ദമ്പതികളുടെ ഏക മകൻ അമൽകൃഷ്ണ (11), എയർഫോഴ്സിലെ സാർജന്‍റ് യുപി സ്വദേശി ഗൗരീശങ്കർ കണ്‍പാൽ (47) എന്നിവരാണു മരിച്ചത്.

എറണാകുളം മഞ്ഞപ്പാറ സ്വദേശി ടെസി വർഗീസ് (44), കോഴിക്കോട് സ്വദേശി ലിഷ (34) എന്നിവർ എച്ച്1 എൻ 1 ബാധിച്ചും മരിച്ചു. കൊല്ലം നടുംബന സ്വദേശി സുലേഖ (55) എച്ച് 1 എൻ1 ലക്ഷണങ്ങളുമായി ചികിത്സയിൽ കഴിയവെയാണു മരിച്ചത്. കൊല്ലം പാലത്തറ സ്വദേശി തങ്കമണി (59), കോട്ടയം നാട്ടകം സ്വദേശി ഗോകുൽ 21) എന്നിവർ പനി പിടിപെട്ടു മരിച്ചു.

പാലക്കാട് സ്വദേശി ആയിഷ സന (10) പനിബാധിച്ചും ആലപ്പുഴ മുഹമ്മ സ്വദേശി ആഷ (32), പാലക്കാട് തിരുവേഗപ്പുര സ്വദേശി അബൂബേക്കർ (68) എന്നിവർ ഡെങ്കിപ്പനി പിടിപെട്ടുമാണ് മരിച്ചത്. സംസ്ഥാനത്ത് ഇന്നലെ 18873 പേർ പനി ബാധിച്ചു വിധ സർക്കാർ ആശുപത്രികളിൽ ചികിത്സ തേടി. ഇതിൽ 138 പേർക്കു ഡങ്കിപ്പനിയുള്ളതായി സ്ഥിരീകരിക്കപ്പെട്ടിട്ടു.

shortlink

Post Your Comments


Back to top button